ഭരണഘടന ജനാധിപത്യ മതേരത്വ സദസ്സുമായി സിപിഐ ; ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നതായി മന്ത്രി കെ രാജൻ …

ഭരണഘടന ജനാധിപത്യ മതേരത്വ സദസ്സുമായി സിപിഐ ; ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നതായി മന്ത്രി കെ രാജൻ …

ഇരിങ്ങാലക്കുട : ഭരണഘടന ഉറപ്പു വരുത്തിയ പൗരാവകാശങ്ങൾ ബോധപൂർവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ. റിപ്പബ്ലിക് ദിനത്തിൽ സിപിഐ മണ്ഡലം കമ്മിറ്റി ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച ഭരണഘടന ജനാധിപത്യ മതേരത്വ സദസ്സ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടരമായ വർഗ്ഗീയവല്ക്കരണത്തിനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. ഹിന്ദു , ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യവുമായി ഏകതാ വാദം വീണ്ടും ഉയർത്തി കൊണ്ട് വരുന്നു. ഗാന്ധിജി കൊല്ലപ്പെട്ട വേളയിൽ ആരംഭിച്ചതാണ് ഏകതാ വാദം. ബഹുസ്വരതയാണ് രാജ്യത്തിന്റെ നിലനില്പിന്റെ അടിസ്ഥാനം എന്ന സത്യമാണ് ഫാസിസ്റ്റ് ഭരണകൂടം വിസ്മരിക്കുന്നത്. ഏകാധിപതി, അഴിമതിക്കാരൻ എന്നിങ്ങനെ മുന്നൂറോളം വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലെന്ന് സ്പീക്കറെ കൊണ്ട് പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് രാജ്യം മാറിയെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ല കൗൺസിൽ അംഗം കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് ജയ, മണ്ഡലം സെക്രട്ടറി പി മണി, അസി. സെക്രട്ടറി എൻ കെ ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് എ എസ് ബിനോയ് , അനിത രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Please follow and like us: