പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ ബിജെപി മണ്ഡലം പ്രസിഡന്റ് നയിക്കുന്ന പദയാത്രയ്ക്ക് തുടക്കമായി…
ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ ബിജെപി മണ്ഡലം പ്രസിഡന്റ് ക്യപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്രക്ക് തുടക്കമായി. കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ പദയാത്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ്- പ്രസിഡണ്ട് സണ്ണി കവലക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം ഭാരവാഹികൾ തുടങ്ങിയർ പങ്കെടുത്തു. പൊറത്തിശ്ശേരി, കാറളം, കാട്ടൂർ , ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലെ 30 ഓളം സ്വീകരണങ്ങൾ എറ്റ് വാങ്ങി പദയാത്ര 28 ന് സമാപിക്കും. വൈകീട്ട് 5 ന് ആൽത്തറ പരിസരത്ത് നടക്കുന്ന സമാപനയോഗം ബിജെപി സംസ്ഥാന വൈസ് – പ്രസിഡണ്ട് ഡോ കെ എസ് രാധാക്യഷ്ണൻ ഉദ്ഘാടനം ചെയ്യും.