ലയൺസ് സ്പെഷ്യൽ ഒളിമ്പിക്സ്‌ ; ഒല്ലൂർ പടവരാട് ആശാഭവൻ സ്കൂൾ ജേതാക്കൾ …

ലയൺസ് സ്പെഷ്യൽ ഒളിമ്പിക്സ്‌ ; ഒല്ലൂർ പടവരാട് ആശാഭവൻ സ്കൂൾ ജേതാക്കൾ …

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേത്യത്വത്തിൽ ലയൺസ് ക്ലബ്ബ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച സ്പെഷ്യൽ ഒളിമ്പിക്സിൽ ഒല്ലൂർ പടവരാട് ആശാഭവൻ സ്കൂൾ ജേതാക്കളായി. തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലെ സ്പെഷ്യൽ സ്കൂളുകളിൽ നിന്നും 1000 ഓളം വിദ്യാർത്ഥികളാണ് ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ നടന്ന മേളയിൽ പങ്കെടുത്തത്.ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പോൾ തോമസ് മാവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ സുഷമ നന്ദകുമാർ സ്പെഷ്യൽ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. ലയൺസ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർമാരായ ടോണി എനോക്കാരൻ, ജെയിംസ് വളപ്പില, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ, ഇരിങ്ങാലക്കുട ശ്രീ നാരായണ എജുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് കെ. കെ. കൃഷ്ണാനന്ദബാബു ,ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് റോയ് ആലുക്കൽ , പ്രോഗ്രാം കൺവീനർ ബിജു ജോസ് കൂനൻ, ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ. അരവിന്ദ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനത്തിൽ തൃശൂർ ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്ക്റെ ഐപിഎസ് പങ്കെടുത്ത 25 സ്കൂളുകളെ ആദരിച്ചു.

Please follow and like us: