തൃശ്ശൂരിലെ ബിരിയാണി ഹട്ടിൽ നിന്ന് ഭക്ഷ്യ വിഷബാധ; കാട്ടൂരിൽ ഒരു കുടുംബത്തിലെ എഴ് പേർ ചികിത്സയിൽ …
ഇരിങ്ങാലക്കുട : :ശോഭാസിറ്റിയിലെ ഭക്ഷണശാലയിൽ നിന്ന് കോഴിബിരിയാണി കഴിച്ച കുട്ടികൾ അടക്കം എഴ് പേർ കാട്ടൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി. കാട്ടൂർ അടപ്പശ്ശേരി വീട്ടിൽ ബേബിയും കുടുംബവും
കഴിഞ്ഞ ദിവസം തൃശൂർ ശോഭാ സിറ്റി സന്ദർശിച്ച ശേഷം ബിരിയാണി ഹട്ട് എന്ന സ്ഥാപനത്തിൽ നിന്ന് കോഴിബിരിയാണി ഓർഡർ ചെയ്തിരുന്നു. ഭക്ഷണത്തിലെ കോഴി മാംസത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഹോട്ടലുകാരുടെ ശ്രദ്ധയിൽ പെടുത്തുകയും ഭക്ഷണം തിരികെ നൽകി മടങ്ങുകയുമായിരുന്നു. എന്നാൽ തിങ്കളാഴ്ച ബേബിയുടെ ഭാര്യ ഓമനക്കും പേരക്കുട്ടികളായ ആന്റണി, ആരോൺ , അഡ്രീന , അയന, ആൻസിയ , ആൻഞ്ചലീന എന്നിവർക്കും വയറു വേദനയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്ന് ബേബി പറഞ്ഞു. ഇത് സംബന്ധിച്ച് ഓൺലൈനിലൂടെയും കാട്ടൂർ ആരോഗ്യ വിഭാഗം മുഖേനയും തൃശ്ശൂരിലെ ആരോഗ്യവിഭാഗത്തിന് പരാതി നല്കിയതായും ബേബി അറിയിച്ചു.