റോഡ് വികസനത്തിന് സർക്കാർ എറെ പ്രാധാന്യമാണ് നല്കുന്നതെന്നും മണ്ഡലത്തിലെ പ്രധാന റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുന്ന പ്രവ്യത്തികൾ നടന്ന് വരികയാണെന്നും മന്ത്രി ഡോ ആർ ബിന്ദു ; കാട്ടൂർ പഞ്ചായത്തിൽ നാല് റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചത് വിവിധ ഫണ്ടുകളിൽ നിന്നുള്ള 53 ലക്ഷം ചിലവഴിച്ച് …

ഇരിങ്ങാലക്കുട : റോഡ് വികസനത്തിന് ഏറെ പ്രാധാന്യമാണ് സർക്കാർ നല്കുന്നതെന്നും മണ്ഡലത്തിലെ പ്രധാന റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുന്ന പ്രവൃത്തികൾ നടന്ന് വരികയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കാട്ടൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച നാല് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പത്ത് കോടി രൂപ ചിലവിൽ നവീകരിക്കുന്ന ആനന്ദപുരം നെല്ലായി റോഡിന്റെ നിർമ്മാണ പ്രവ്യത്തിക്ക് ഭരണാനുമതി ലഭിച്ച് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ചേലക്കത്തറ റോഡ് പരിസരത്ത് നടന്ന യോഗത്തിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി വി ലത അധ്യക്ഷയായിരുന്നു. മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മുഖ്യാതിഥി ആയിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി എം കമറുദ്ദീൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ്ജ് രാജേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. ഹൈസ്കൂൾ – ചേലക്കത്തറ റോഡ് (28 ലക്ഷം ), പറയൻകടവ് – വെള്ളച്ചേരൻ റോഡ് (7 ലക്ഷം ), അകംപാടം റോഡ് (6 ലക്ഷം) , രാമൻ കുളം ലൈൻ റോഡ് (12 ലക്ഷം ) എന്നീ നാലു റോഡുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്.

Please follow and like us: