ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ” അർജന്റീന 1985 ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …

ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ” അർജന്റീന 1985 ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …

ഇരിങ്ങാലക്കുട: മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 2023 ലെ ഗോൾഡൺ ഗ്ലോബ് പുരസ്കാരം നേടിയ ” അർജന്റീന 1985″ ജനുവരി 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1976 മുതൽ 1983 വരെയുള്ള പട്ടാള ഭരണത്തിന് ശേഷം ജനാധിപത്യത്തിന്റെ വഴിയിലേക്ക് നീങ്ങിയ അർജന്റീനയിൽ പട്ടാളഭരണക്കാലത്ത് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയ പട്ടാള മേധാവികൾ നേരിട്ട വിചാരണയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം . വാദി ഭാഗത്തിന് വേണ്ടി നിയമക്കപ്പെട്ട സർക്കാർ അഭിഭാഷകൻ അത്ര പരിചയ സമ്പന്നരല്ലാത്ത യുവ അഭിഭാഷകരുടെയും സഹായത്തോടെയാണ് പട്ടാള മേധാവികൾക്ക് എതിരായ പോരാട്ടം നടത്തുന്നത്. 95 -മത് അക്കാദമി അവാർഡിനായുള്ള അർജന്റീനൻ എൻട്രിയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 140 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ …

Please follow and like us: