കുഴിക്കാട്ടുശ്ശേരിയിൽ നാടക സംഘത്തിന് നേരെ മൂന്നംഗ സംഘത്തിന്റെ അക്രമണം; രണ്ട് പേർക്ക് പരിക്ക്;നടൻ സുനിൽ സുഖദയുടെ കാറിന്റെ ചില്ല് തകർത്തു …

കുഴിക്കാട്ടുശ്ശേരിയിൽ നാടക സംഘത്തിന് നേരെ മൂന്നംഗ സംഘത്തിന്റെ അക്രമണം; രണ്ട് പേർക്ക് പരിക്ക്;നടൻ സുനിൽ സുഖദയുടെ കാറിന്റെ ചില്ല് തകർത്തു …

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരിയിൽ നടൻ സുനിൽ സുഖദയുടെ കാറിന് നേരെ അക്രമണം. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റു. വൈകീട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. തൃശ്ശൂർ എൻക്ലേവ് തീയേറ്റർ കളക്ടീവ് ജില്ലാ വൈസ് – പ്രസിഡണ്ടും നാടക കലാകാരനുമായ കോടന്നൂർ ചക്കാലപറമ്പിൽ സഞ്ചു മാധവ് (55) , നാടക നടി കോട്ടയം നെടുങ്ങാട് അനിൽ സദനത്തിൽ ബിന്ദു തങ്കം കല്യാണി (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. ജനുവരി 22 ന് അഷ്ടമിച്ചിറയിൽ അരങ്ങേറുന്ന ‘നിലവിളികൾ’ എന്ന നാടകത്തിന്റെ കുഴിക്കാട്ടുശ്ശേരി വരദനാട് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന റിഹേഴ്സൽ ക്യാമ്പിൽ നിന്ന് നടൻ സുനിൽ സുഖദയുടെ കാറിൽ നാടകം അരങ്ങേറുന്ന അഷ്ടമച്ചിറ ഗാന്ധി സ്മാരക സ്കൂളിലേക്ക് പോകാൻ സഞ്ചു മാധവൻ, നാടകത്തിന്റെ സംവിധായകൻ പുത്തൻചിറ പോഴേക്കാട്ടിൽ പ്രതാപൻ (47) , തൃശ്ശൂർ അഞ്ചേരി വെട്ടിയാട്ടിൽ സുജിത്ത് (35) എന്നിവർ കാറിൽ പോകുമ്പോൾ , വണ്ടി തട്ടിയെന്ന് പറഞ്ഞ് മൂന്ന് പേർ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ബഹളം കേട്ട് എത്തിയ കലാകാരി ബിന്ദുവിന്റെ തലയ്ക്ക് അടിക്കുകയും കാറിന്റെ ഗ്ലാസ്സ് കരിങ്കല്ല് കൊണ്ട് തകർക്കുകയും ചെയ്തതായി ഇവർ പറഞ്ഞു. നടൻ സുനിൽ സുഖദ ഇതേ സമയം റിഹേഴ്സൽ ക്യാമ്പിൽ വിശ്രമിക്കുകയായിരുന്നു. ആളൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Please follow and like us: