മൂർക്കനാട് സേവ്യറിന്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹ്യത്തുക്കളും ; മൂർക്കനാട് സേവ്യർ പ്രാദേശിക പത്രപ്രവർത്തനത്തിന്റെ അപൂർവ മാത്യകയെന്ന് വേണുജി….

മൂർക്കനാട് സേവ്യറിന്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹ്യത്തുക്കളും ; മൂർക്കനാട് സേവ്യർ പ്രാദേശിക പത്രപ്രവർത്തനത്തിന്റെ അപൂർവ മാത്യകയെന്ന് വേണുജി….

ഇരിങ്ങാലക്കുട : പ്രാദേശിക പത്രപ്രവർത്തനത്തിന്റെ മികച്ച മാതൃകകളിൽ ഒന്നായിരുന്ന ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന്റെ മുൻ പ്രസിഡണ്ടും ദീർഘകാലം മാത്യഭൂമി ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സംസ്കാരിക പ്രവർത്തകരും. മൂർക്കനാട് സേവ്യറിന്റെ പതിനാറാം ചരമവാർഷികദിനത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയും മൂർക്കനാട് സേവ്യറിന്റെ സുഹ്യത്തുക്കളും സംയുക്തമായി പ്രിയ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണചടങ്ങ് കൂടിയാട്ട കുലപതി വേണുജി ഉദ്ഘാടനം ചെയ്തു. നല്ല സുഹ്യത്തും നല്ല പത്രപ്രവർത്തകനുമായിരുന്നു മൂർക്കനാട് സേവ്യറെന്ന് കൂടിയാട്ടത്തെയും 82 ൽ ആരംഭിച്ച കൂടിയാട്ട മഹോൽസവത്തെയും പ്രോൽസാഹിപ്പിക്കാൻ മൂർക്കനാട് സേവ്യർ നടത്തിയ ഇടപെടലുകൾ അനുസ്മരിച്ച് കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്ത വേണുജി ചൂണ്ടിക്കാട്ടി. അസോസിയേഷൻ മേഖലാ പ്രസിഡണ്ട് മൂലയിൽ വിജയകുമാർ അധ്യക്ഷത വഹിച്ചു. മാത്യഭൂമി സ്റ്റഡി സർക്കിൾ വഴി നിരവധി പ്രതിഭകളെ കണ്ടെത്താനും ക്രൈസ്റ്റ്, സെന്റ് ജോസഫ്സ് , ഉണ്ണായിവാരിയർ സ്മാരക കലാനിലയം എന്നീ സ്ഥാപനങ്ങളുടെ ആരംഭകാലത്ത് അർഹിക്കുന്ന പ്രാധാന്യം നല്കാൻ തന്റെ പത്രത്താളുകൾ കൃത്യമായി വിനിയോഗിക്കാൻ മൂർക്കനാട് സേവ്യറിന് കഴിഞ്ഞിരുന്നതായി മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണനും വാർത്തകളുടെ ആധികാരികത ഉറപ്പു വരുത്തുന്നതിൽ ശ്രദ്ധ പുലർത്താൻ മൂർക്കനാട് സേവ്യർക്ക് കഴിഞ്ഞിരുന്നുവെന്ന് അധ്യാപക അവാർഡ് ജേതാവ് പി കെ ഭരതൻ മാസ്റ്ററും നാടിന്റെയും വ്യക്തികളുടെയും നന്മയിൽ ഊന്നിയുള്ള പത്രപ്രവർത്തനമായിരുന്നു സേവ്യർ കാഴ്ച വച്ചിരുന്നതെന്ന് മുൻ എഇഒ ബാലകൃഷ്ണൻ അഞ്ചത്തും അനുസ്മരണ പ്രഭാഷണങ്ങളിൽ ചൂണ്ടിക്കാട്ടി. മുൻ നഗരസഭ കൗൺസിലർ കെ കെ അബ്ദുള്ളക്കുട്ടി, നഗരസഭ കൗൺസിലർ ബിജു പോൾ അക്കരക്കാരൻ ,മാധ്യമ പ്രവർത്തകരായ ജോസ് മാമ്പിളളി , ബെന്നറ്റ് തൗണ്ടാശ്ശേരി, വർധനൻ പുളിക്കൽ, കെ എസ് ശ്രീജ എന്നിവർ സംസാരിച്ചു. സംഘാടകരായ എ സി സുരേഷ് സ്വാഗതവും കെ ഹരി നന്ദിയും പറഞ്ഞു.

Please follow and like us: