ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ ; സ്ത്രീകളെയും പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങളെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ട് വരാൻ ജനകീയാസൂത്രണ പ്രസ്ഥാനം വഴി സാധ്യമായതായി മന്ത്രി ഡോ ആർ ബിന്ദു…

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ ; സ്ത്രീകളെയും പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങളെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ട് വരാൻ ജനകീയാസൂത്രണ പ്രസ്ഥാനം വഴി സാധ്യമായതായി മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട: സ്ത്രീകളെയും പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ട് വരാൻ ജനകീയാസൂത്രണ പ്രസ്ഥാനം വഴി സാധ്യമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട നഗരസഭയിൽ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നഗരസഭ ചെയപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായ ചടങ്ങിൽ ടി എൻ പ്രതാപൻ എംപി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ മുൻസിപ്പൽ ചെയർമാൻമാർ അടക്കമുള്ള ജനപ്രതിനിധികളെ ആദരിച്ചു.

മുൻ മുൻസിപ്പൽ ചെയർമാൻ എം പി ജാക്സൺ, പൊറത്തിശേരി മുൻ പഞ്ചായത്ത് പ്രസിഡൻറ് എം ബി രാജു മാസ്റ്റർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പ്രൊഫ. വി കെ ലക്ഷ്മണൻ നായർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ് കുമാർ ,സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൻ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ അഡ്വ. കെ ആർ വിജയ, അവിനാശ് ഒ എസ്, പി ടി ജോർജ്, അൽഫോൻസ തോമസ് തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി സ്വാഗതവും നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് കെ എം നന്ദിയും പറഞ്ഞു.

Please follow and like us: