കോളേജ് ബസ് ഓടിച്ച് ഉദ്ഘാടനം നടത്തിയ ടിഎൻ പ്രതാപൻ എംപി യുടെ നടപടിക്കെതിരെ പരാതി ഉയർന്നു ; ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എംപി ക്കില്ലെന്ന് ആക്ഷേപം; പരാതി പരിശോധിക്കുമെന്ന് വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ് …

കോളേജ് ബസ് ഓടിച്ച് ഉദ്ഘാടനം നടത്തിയ ടിഎൻ പ്രതാപൻ എംപി യുടെ നടപടിക്കെതിരെ പരാതി ഉയർന്നു ; ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എംപി ക്കില്ലെന്ന് ആക്ഷേപം; പരാതി പരിശോധിക്കുമെന്ന് വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ് …

ഇരിങ്ങാലക്കുട : കോളേജ് ബസിന്റെ ഉദ്ഘാടന ചടങ്ങിൽ എം പി ബസ് ഓടിച്ചത് വിവാദത്തിലേക്ക് . എം പി യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച 29,40,000 രൂപ ഉപയോഗിച്ച് സെന്റ് ജോസഫ്സ് കോളേജിന് നൽകിയ ബസിന്റെ ഉദ്ഘാടന ചടങ്ങിൽ വണ്ടിയുടെ താക്കോൽ കൈമാറിയ ശേഷം കോളേജ് അധ്യാപകരെയും വിദ്യാർഥിനികളെയും കയറ്റി ടി എൻ പ്രതാപൻ എം പി ബസ് ഓടിച്ചതിന് എതിരെ പരാതി ഉയർന്നു. ജനുവരി നാലിനായിരുന്നു സംഭവം.സ്വരാജ് മസ്ദ ലിമിറ്റഡ് എന്ന കമ്പനി നിർമ്മിച്ച ഹെവി വെഹിക്കിൾ വിഭാഗത്തിലുള്ള വാഹനം ഓടിക്കാൻ എംപി ക്ക് ലൈസൻസ് ഇല്ലെന്നും ടൂ വീലർ, ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നിവ ഓടിക്കാനുള്ള ലൈസൻസ് മാത്രമേ ഉള്ളുവെന്നും ട്രാഫിക്ക് നിയമ ലംഘനമാണ് എംപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും കാണിച്ച് ഇരിങ്ങാലക്കുട മാടായിക്കോണം കണ്ണാട്ട് വീട്ടിൽ സുജേഷ് തൃശ്ശൂർ റൂറൽ എസ്പി ക്കും ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ ക്കും പരാതി നൽകി. കേന്ദ്ര സർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റിൽ നിന്നും എംപി യുടെ ഡ്രൈവിംഗ് ലൈസൻസ് രേഖകളും പരാതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.

Please follow and like us: