ഇരിങ്ങാലക്കുട ദനഹ തിരുനാളിന്റെ അമ്പ് എഴുന്നള്ളിപ്പിനിടെ മേളക്കാരെ കുത്തിയ പ്രതി അറസ്റ്റിൽ …
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന്റെ അമ്പ് എഴുന്നള്ളിപ്പിന് എത്തിയ മേളക്കാരെ കുത്തിയ കേസിൽ കാട്ടുങ്ങച്ചിറ പള്ളിക്കാട് മുണ്ടോക്കാരൻ വീട്ടിൽ മൈക്കിളിനെ (49) എസ് ഐ എം എസ് ഷാജന്റെ നേത്യത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പള്ളിക്കാട് വച്ച് കുന്നംകുളം അക്കിക്കാവ് ശിങ്കാരിമേളം ടീമിലെ അംഗങ്ങളായ ചൊവ്വലൂർപ്പടി പീച്ചിലി വീട്ടിൽ സോനു ( 21 ), പാവറട്ടി പാലുവായ് കൊഴപ്പാട്ട് വിഷ്ണു ( 28 ) എന്നിവരെയാണ് തന്റെ വീടിന് മുന്നിൽ കൂടതൽ നേരം കൊട്ടിയില്ലെന്ന വൈരാഗ്യത്തിൽ റോഡിലേക്ക് ഇറങ്ങിച്ചെന്ന് പ്രതി കത്തി കൊണ്ട് കുത്തി പരിക്കേല്പിച്ചത്. പരിക്കറ്റ ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. സംഭവത്തെ തുടർന്ന് ഉടൻ തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.