ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോട്ടലുകളിൽ വീണ്ടും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; ബി സ്പോട്ട് റെസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു..

ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോട്ടലുകളിൽ വീണ്ടും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; ബി സ്പോട്ട് റെസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു..

ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേത്യത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ‘ ബി സ്പോട്ട് റെസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ചിക്കൻ , ബീഫ്, ഗ്രീൻ പീസ്, ലിവർ, ചോറ്, നൂഡിൽസ് എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. നഗരസഭ ഓഫീസിന് മുന്നിൽ മുനിസിപ്പൽ മൈതാനത്തിനടുത്തായിട്ടാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഹോട്ടലിന് അടുത്ത് തന്നെയുള്ള ഷാജി ജോസിന്റെ ഉടമസ്ഥതയിലാണ് ബി സ്പോട്ട് പ്രവർത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി പട്ടണത്തിലെ 12 ഓളം ഹോട്ടലുകളിലായിരുന്നു മിന്നൽ പരിശോധന. ഹെൽത്ത് ഇൻസ്പെക്ടർ കെ ജി അനിൽ, എച്ച്ഐ അനിൽ കുമാർ , ജെഎച്ച്ഐമാരായ സി ജി അജു , സൂരജ് എന്നിവർ പരിശോധനകൾക്ക് നേത്യത്വം നല്കി. ഹോട്ടൽ ഉടമസ്ഥനിൽ നിന്ന് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

Please follow and like us: