പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മാടായിക്കോണം സ്വദേശിയായ പ്രതിയെ ശിക്ഷിച്ച് കൊണ്ട് കോടതി വിധി …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മാടായിക്കോണം സ്വദേശിയായ പ്രതിയെ ശിക്ഷിച്ച് കൊണ്ട് കോടതി വിധി …

 

ഇരിങ്ങാലക്കുട : മാടായിക്കോണം അച്ചുനായർ മൂലയിൽ തൈവളപ്പിൽ കുമാരൻ മകൻ രാജനെയാണ് (61 വയസ്സ് ) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്.

12 വയസ്സുകാരി ആയ ബാലികയോട് ലൈംഗിക അതിക്രമം കാണിച്ചതിനാണ് ശിക്ഷ. പോക്സോ നിയമപ്രകാരം മൂന്ന് വർഷം തടവും 25,000 രൂപ പിഴയും കൂടാതെ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം ഒരു വർഷം കഠിനതടവും 10000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകാനും പിഴ അടക്കാത്ത പക്ഷം വീണ്ടും നാലുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കുന്നതിനും വിധിയായി.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ എൻ സിനി മോൾ ഹാജരായി.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന സുരേഷ് കുമാർ ആണ് കേസ് അന്വേഷണം നടത്തിയത്.

Please follow and like us: