ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയുടെ അഴിമതിക്കെതിരെ സിപിഐ ; വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്ത ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണ സമിതിയുടേതെന്ന് സിപിഐ ; അനധികൃത നിലം നികത്തലിന് ഭരണ നേത്യത്വത്തിന്റെ ഒത്താശയെന്നും വിമർശനം …

ഇരിങ്ങാലക്കുട : നഗരസഭ ഭരണ സമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പ്രതിഷേധ മാർച്ചും രൂക്ഷ വിമർശനവുമായി സിപിഐ. വ്യാജ രേഖ ചമച്ച് പണം തട്ടിയെടുത്ത നഗരസഭ ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ ഭരണ നേത്യത്വം സ്വീകരിച്ചതെന്നും നടപടി വെറും സസ്പെൻഷനിൽ ഒതുക്കിയെന്നും ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ ഭരണ നേത്യത്വം തയ്യാറായില്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഐ മണ്ഡലം സെകട്ടറി പി മണി ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പ്രവർത്തിക്കാൻ കൺവെൻഷൻ സെന്ററിന് അനുമതി നൽകിയതിലൂടെ ഭരണകക്ഷി കൗൺസിലർമാർ സൗജന്യ ഊട്ടി യാത്ര നേടിയെടുത്തുവെന്നും തെക്കേ നടയിൽ അനധികൃതമായി നിലം നികത്താൻ നഗരസഭ ഭരണ നേത്യത്വം തന്നെ ഇടപെട്ടതിന്റെ തെളിവുകൾ ഉണ്ടെന്നും സിപിഐ നേത്യത്വം വിമർശിച്ചു. സിപിഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് പ്രസാദ് അധ്യക്ഷത വഹിച്ചു. പി ആർ രാജൻ, ബെന്നി വിൻസെന്റ്, അൽഫോൺസ തോമസ്, കെ സി മോഹൻലാൽ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: