മാധ്യമ പ്രവർത്തകൻ ടി ജി സിബിന്റെ മാതാവ് അന്തരിച്ചു …
ഇരിങ്ങാലക്കുട : വല്ലക്കുന്ന് ഉപാസനയിൽ തൈവളപ്പിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ അല്ലി (84) അന്തരിച്ചു. കെ.എസ്.ഇ.ബി റിട്ടയേഡ് ഉദ്യോഗസ്ഥയായിരുന്നു. സിബിൻ, സിനി എന്നിവർ മക്കളും സത്യനാഥൻ മരുമകനുമാണ്. സംസ്കാരം ജനുവരി 3 ചൊവ്വാഴ്ച 11:30ന് വല്ലക്കുന്ന് ജംഗ്ഷനിലെ വസതിയിലെ കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.