ക്രൈസ്റ്റ് ബീച്ച് ഹാക്ക് 2022: കുസാറ്റ്, മോഡൽ എൻജിനീയറിങ് കോളജ് ടീമുകൾ വിജയികൾ …

ക്രൈസ്റ്റ് ബീച്ച് ഹാക്ക് 2022: കുസാറ്റ്, മോഡൽ എൻജിനീയറിങ് കോളജ് ടീമുകൾ വിജയികൾ …

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് അസോസിയേഷനായ ‘കോഡ് ‘ കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ സ്റ്റുഡൻ്റ് ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച അഞ്ചാമത് മെഗാ കോഡിംഗ് ഹാക്കത്തോണിൽ കൊച്ചിൻ യൂണിവേ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥികളായ ഹർഷദ് അബ്ദുല്ല, അഭിനവ് സി വി, അബ്ദുല്ല സമീർ, ആസിം അനീഷ്, അഭിനന്ദ് ഡി മനോജ് എന്നിവരടങ്ങുന്ന ടീമാണ് ഒന്നാം സ്ഥാനം നേടി. മത്സ്യ തൊഴിലാളികൾക്ക് അത്യാഹിത സന്ദർഭങ്ങളിൽ സഹായമെത്തിക്കാനും മുന്നറിയിപ്പ് നൽകാനുമുള്ള സംവിധാനത്തിനാണ് പുരസ്കാരം. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജിലെ ആൽഡ്രിൻ ജൻസൺ, ജിതിൻ ജഗദീഷ്, ഹന്ന സലാം, മൃണാളിനി നായർ അനി, സബ്രമണി ഇ എന്നിവർക്കാണ് രണ്ടാം സ്ഥാനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മത്സ്യ കൃഷി കൂടുതൽ ഫലപ്രദമാക്കുക എന്നതാണ് ഇവരുടെ പ്രോജക്ട്. ആദ്യ ഘട്ട മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് ടീമുകളാണ് രണ്ട് ദിവസങ്ങളിലായി നടന്ന ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. ക്രൈസ്റ്റ് എൻജിനീയറിങ്
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ സമ്മാന ദാനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ, പ്രൊഫ. പ്രേംകുമാർ എന്നിവർ സംബന്ധിച്ചു. അധ്യാപകരായ ഡോ. രമ്യ കെ ശശി, ആൻ്റണി ടി ജോസ്, ‘കോഡ്’ ഭാരവാഹികളായ എൻറിക് എസ് നീലങ്കാവിൽ, അമൽ സി പി, അജയ് വിഷ്ണു എന്നിവരാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

Please follow and like us: