മന്ത്രിയെത്തി ;മുതിർന്നവരോടൊപ്പം നക്ഷത്രശോഭയിൽ “നക്ഷത്ര സംഗമം”

മന്ത്രിയെത്തി ;മുതിർന്നവരോടൊപ്പം നക്ഷത്രശോഭയിൽ “നക്ഷത്ര സംഗമം”

ഇരിങ്ങാലക്കുട : സമൂഹത്തിലെ ഏറ്റവും ആദരിക്കപ്പെടേണ്ടവരായ മുതിർന്ന പൗരന്മാർക്കായി വേറിട്ട ക്രിസ്തുമസ് പുതുവത്സരാഘോഷം . സാമൂഹ്യനീതി വകുപ്പിന്റെയും,ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും, നോബൽ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡൻസിലെ മുതിർന്ന പൗരന്മാർക്കായുള്ള “നക്ഷത്രസംഗമം 2022”- മുതിർന്നവരോടൊപ്പം ക്രിസ്തുമസ് പുതുവത്സര ആഘോഷം സാമൂഹ്യനീതി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ:ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ ചെയർമാൻ സോണിയ ഗിരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ & ആർ.ഡി.ഓ ഷാജി.എം.കെ മുഖ്യാതിഥി ആയിരുന്നു. ഫാ. ജോയി പാല്യക്കര അനുഗ്രഹപ്രഭാഷണം നടത്തി. ഹരി.വി, വാർഡ് കൗൺസിലർ അവിനാഷ് ഒ എസ്,ഫാ:ഡേവിസ് മാളിയേക്കൽ,ഹൗസ് ഓഫ് പ്രൊവിഡൻസ് മാനേജർ ബ്രദർ. ഗിൽബർട്ട് ഇടശ്ശേരി,സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് ജോയ്‌സി സ്റ്റീഫൻ,

ആർ.ഡി.ഓ ഓഫീസ് ജൂനിയർ സൂപ്രണ്ട് ബിന്ദു.കെ, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ,ഓർഫനേജ് കൗൺസിലർ ദിവ്യ അബീഷ്,സാമൂഹ്യനീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് സിനോ സേവി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 

പഴയകാല ക്രിസ്തുമസ് പുതുവത്സര ഓർമ്മകളിൽ തങ്ങളുടെ പ്രിയപ്പെട്ട മന്ത്രിക്കും,വേദിയിലെ അഥിതികൾക്കും “പ്രത്യേകം തയ്യാറാക്കിയ ക്രിസ്തുമസ് പുതുവത്സര ആശംസാകാർഡുകൾ” മുതിർന്നവർ സ്നേഹത്തോടെ നൽകി.

നക്ഷത്രസംഗമത്തിന്റെ ഭാഗമായി ഉച്ചഭക്ഷണം, മുതിർന്ന പൗരൻമാരുടെ വിവിധ കലാപരിപാടികൾ എന്നിവയുണ്ടായി.ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്, ക്രൈസ്റ്റ് കോളേജ്, തൃശൂർ സെന്റ് മേരീസ് കോളേജുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും,മുതിർന്നവർക്കായുള്ള മനസികോല്ലാസ വിനോദ പരിപാടികളും നക്ഷത്രസംഗമത്തിന്റെ മാറ്റ് കൂട്ടി.ആന്റണി എന്ന മുതിർന്നപൗരന്റെ സാന്താക്ളോസ് വേഷവും,കരോൾ സംഘവും,മുതിർന്നവരും യുവതലമുറയും ചേർന്നുള്ള നൃത്തവും ആഘോഷവും എല്ലാം ചടങ്ങിൽ വേറിട്ട അനുഭവമായി.

Please follow and like us: