അതിമാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരൻ പോലീസ് പിടിയിൽ …

അതിമാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരൻ പോലീസ് പിടിയിൽ …

ചാലക്കുടി : അതിമാരക മയക്കുമരുന്നായ, എംഡിഎംഎ യുടെ 34 ഗ്രാമുമായി തൃശ്ശൂർ , പാലക്കാട്,എറണാകുളം ജില്ലകളിലേക്ക് തമിഴ്നാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്ന ഷാജി എന്ന ബോംബെതലയൻ ഷാജിയെ (46 വയസ്സ്) കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മേലൂർ നിന്നും തൃശൂർ റൂറൽ ജില്ലാ അഡീഷണൽ എസ്പി ലാൽ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ്, ചാലക്കുടി ഡിവൈഎസ്പി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡാൻസാഫ് സംഘവും, കൊരട്ടി പോലീസും ചേർന്ന് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മേലൂർ കുന്നപ്പിള്ളിയിൽ വെച്ച് വാഹന പരിശോധനക്കിടെ 4.9 ഗ്രാം MDMA യുമായി ചാലക്കുടി പനഞ്ഞിക്കൽ വീട്ടിൽ നിതിൻ ( 30 ) ,പോട്ട കുറുമ്പൻ കുന്ന് പയ്യപ്പിള്ളി വീട്ടിൽ ബോബൻ ( 35 )

എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും കൊരട്ടി പോലീസും ചേർന്ന് പിടികൂടിയിരുന്നു.തുടർന്ന് യുവാക്കൾക്ക് എംഡിഎംഎ കിട്ടിയത് എവിടെ നിന്നാണെന്ന തുടരന്വേഷണത്തിലാണ് മേലൂർ കുന്നപ്പിള്ളി ചക്കാലക്കൽ വീട്ടിൽ ഷാജി എന്ന ബോംബ തലയൻ ഷാജിയുടെ (46) വീട് പരിശോധിച്ചതിൽ നിന്ന് 34 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
സി ഐ അരുൺ.ബി.കെ എസ് ഐ സ്റ്റീഫൻ. വി.ജി, ഉദ്യോഗസ്ഥരായ സൂരജ്, സജി വർഗീസ്, ഷാജു എടത്താടൻ, ജോബ്. സി എ ,ഷൈൻ, സൂരജ്.വി.ദേവ് , ലിജു ഇയ്യാനി, മിഥുൻ.ആർ കൃഷ്ണ, ഷറഫുദ്ദീൻ,മാനുവൽ,രഞ്ജിത്, അജിത എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.പിടിയിലായ ഷാജി കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡിയും, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി എൻഡിപിഎസ് കേസുകളിലും മോഷണകേസുകളിലും പ്രതിയാണ്.
കൂടാതെ പിടിയിലായ ബോബൻ ചാലക്കുടി പോലീസ് സ്റ്റേഷനിലെ രണ്ടു മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. പിടിയിലായ ഷാജി തമിഴ്നാട് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിലെ പൊള്ളാച്ചി, പളനി, സേലം, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ച് അവിടെ താമസിച്ചാണ് ഇയാൾ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നത്. മയക്കുമരുന്ന് കടത്തുന്നതിന് ഇയാൾ സ്ത്രീകളെയും ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Please follow and like us: