മോഷണ മുതൽ വിൽക്കാനെത്തി ; വ്യാപാരിയുടെ മൊബൈൽ മോഷ്ടിച്ച് മുങ്ങി;വിവരം ലഭിച്ചു മണിക്കൂറുകൾക്കുളളിൽ ഒന്നാം പ്രതി പിടിയിൽ …
മാള: മോഷ്ടിച്ച ബാറ്ററികൾ കടയിൽ വിൽക്കുകയും പണവുമായി തിരികെ പോകുമ്പോൾ കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത സംഘത്തിലൊരാൾ പിടിയിൽ . മാള ടൗണിൽ ബാറ്ററി കട നടത്തുന
കോന്നൂർ നങ്ങിണി വീട്ടിൽ ജയിംസ് എന്നയാളുടെ മൊബൈൽ ഫോണാണ് മോഷണം പോയത്. പരാതിയിൽ
പറവൂർ സ്വദേശി കുന്നിൽമണപാടം വീട്ടിൽ അതുൽ ( 23 ) എന്നയാളെ മാള എസ്സ് ഐ വിമൽ വി വി അറസ്റ്റു ചെയ്തു.കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ബാറ്ററി കടയിൽ രണ്ടു പഴയ ബാറ്ററികൾ വിൽക്കാനായി സ്കൂട്ടറിൽ രണ്ടു യുവാക്കൾ വരികയും 3000 രൂപക്ക് ബാറ്ററി കടയിൽ വിൽപ്പന നടത്തി തിരികെ പോകുന്ന സമയം മേശക്കു മുകളിൽ വച്ചിരുന്ന കട ഉടമയുടെ നാൽപ്പതിനായിരം വില വരുന്ന ഫോൺ മോഷ്ടിക്കുകയുമാണ് ഉണ്ടായത്.ഫോൺ മോഷണം പോയതറിഞ്ഞ് സിസിടിവി കളും മറ്റും പരിശോധിക്കുകയും പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ കണ്ടെത്തുകയും വാഹന ഉടമസ്ഥനെ വിളിച്ചുവരുത്തി ചോദ്യംചെയ്തിൽ സ്കൂട്ടർ കൊണ്ടുപോയ സുഹൃത്തുക്കളായ രണ്ടുപേരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ച് ഒന്നാം പ്രതിയെ പിടികൂടുകയായിരുന്നു.
ഒന്നാം പ്രതി പിടിയിലായതറിഞ്ഞതോടെ രണ്ടാം പ്രതി ഒളിവിൽ പോവുകയും ചെയ്തു.കടയിൽ വിൽപ്പന നടത്തിയ ബാറ്ററികളെ കുറിച്ചന്വേഷിച്ചതിൽ അങ്കമാലി പുളിപറമ്പിൽ രാത്രി നിർത്തിയിട്ടിരുന്ന രണ്ടു ബസ്സുകളിൽ നിന്നും മോഷ്ടിച്ച ബാറ്ററികളാണെന്നും കണ്ടെത്തുകയും ചെയ്തു. ഈ കാര്യത്തിന് അങ്കമാലി സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൂട്ടു പ്രതിയെ കുറിച്ച് വിശദമായ വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ എസ്സ് ഐ മാരായ ചന്ദ്രശേഖർ കെ.വി , മുഹമ്മദ് ബാഷി, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുരുകേഷ് കടവത്ത്, സീനിയർ സി പി ഒ ജിബിൻ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.