ആയിരത്തി മുന്നൂറോളം ഹാൻസ് പായ്ക്കറ്റുകളുമായി പിക്കപ്പ് വാൻ ഡ്രൈവർ പിടിയിൽ …

ആയിരത്തി മുന്നൂറോളം ഹാൻസ് പായ്ക്കറ്റുകളുമായി പിക്കപ്പ് വാൻ ഡ്രൈവർ പിടിയിൽ …

അന്തിക്കാട് : പിക്കപ്പ് വാൻ ഡ്രൈവറിൽ നിന്ന് ആയിരത്തി മുന്നൂറോളം ഹാൻസ് പായ്ക്കറ്റുകൾ പിടിച്ചെടുത്തു. കുന്നത്തങ്ങാടി മണലൂർ മേഖലയിലെ പ്രധാന ഹാൻസ് വിൽപ്പനക്കാരൻ മണലൂർ സ്വദേശി കരിയാത്തു വളപ്പിൽ രതീഷിനെ (40 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു.കെ.തോമസ്, അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. ദാസ് എന്നിവരുടെ നേത്യത്വത്തിലുളള സംഘം അറസ്റ്റു ചെയ്തു. പച്ചക്കറി വണ്ടിയോടിക്കുന്ന ഇയാൾ പൊള്ളാച്ചിൽ പോയി വരുമ്പോൾ പച്ചക്കറിക്കൊപ്പം ഓരോ ചാക്ക് ഹാൻസുമായി മടങ്ങാറാണ് പതിവ്. കുറച്ചു ദിവസങ്ങളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഏകദേശം എഴുപതിനായിരം രൂപയോളം വിലയ്ക്കുള്ള ഹാൻസ് ശേഖരമാണ് പിടിച്ചെടുത്തത്. വലിയ സഞ്ചികളിലാക്കി മൊത്ത വിൽപ്പനയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് പോലീസിന്റെ കയ്യിൽ പെട്ടത്. ഇതിനു മുൻപും രതീഷിൽ നിന്ന് ഹാൻസ് പിടികൂടിയിട്ടുണ്ട്.
റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ലഹരിവിൽപ്പനക്കെതിരെ ശക്തമായ പരിശോധനകളാണ് നടന്നു വരുന്നത്. അന്തിക്കാട് എസ്.ഐ. എം.സി.ഹരീഷ്, ജൂനിയർ എസ്.ഐ. പി.കെ.പ്രദീപ്, സീനിയർ സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, പി.വി. വികാസ്, സോണി സേവ്യർ, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Please follow and like us: