ഉറുഗ്വേയൻ ചിത്രം ” എ ട്വിൽവ് ഇയർ നൈറ്റ്” ഇന്ന് വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
27 മത് ഐഎഫ്‌എഫ്കെ യിൽ പ്രദർശിപ്പിച്ച ഉറുഗ്വേയൻ ചിത്രം ” എ ട്വിൽവ് ഇയർ നൈറ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 30 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു … 1973. സൈനിക ഭരണത്തിലായിരുന്ന ഉറുഗ്വേയിൽ ഇടതുപക്ഷ ഗറില്ല ഗ്രൂപ്പ് അംഗങ്ങളായ മൂന്ന് തടവുകാരെ ഒരു രാത്രിയിൽ ജയിലിന് പുറത്തേക്ക് കൊണ്ട് പോകുന്നു. ഇവരെ കൊല്ലാൻ സാധിക്കാത്തതിനാൽ ഭ്രാന്തരാക്കി മാറ്റുക എന്നതായിരുന്നു ഭരണകൂട ഉത്തരവ്. മൂന്ന് പേരും പന്ത്രണ്ട് വർഷത്തെ എകാന്ത തടവിന് വിധിക്കപ്പെടുന്നു. പിന്നീട് 2010 മുതൽ 2015 വരെ രാജ്യത്തിന്റെ പ്രസിഡണ്ടായി മാറിയ പെപ്പെ മുജിക്കയും ആ കൂട്ടത്തിലുണ്ടായിരുന്നു.. കെയ്റോ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൺ പിരമിഡ് പുരസ്കാരം നേടിയ സ്പാനിഷ് ഭാഷയിൽ ഉള്ള ചിത്രത്തിന്റെ സമയം 122 മിനിറ്റ് . പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുളള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന് …