ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിന് എതിരെ പ്രതിഷേധ ധർണ്ണയുമായി സിപിഎം; കൈക്കൂലി ലക്ഷ്യമാക്കിയുള്ള പദ്ധതികളിൽ മാത്രമേ നഗരസഭ ഭരണാധികാരികൾക്ക് താൽപ്പര്യമുള്ളുവെന്ന് സിപിഎം നേത്യത്വം …

ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിന് എതിരെ പ്രതിഷേധ ധർണ്ണയുമായി സിപിഎം; കൈക്കൂലി ലക്ഷ്യമാക്കിയുള്ള പദ്ധതികളിൽ മാത്രമേ നഗരസഭ ഭരണാധികാരികൾക്ക് താൽപ്പര്യമുള്ളുവെന്ന് സിപിഎം നേത്യത്വം …

ഇരിങ്ങാലക്കുട: നഗരസഭ ഭരണത്തിനും അഴിമതിക്കുമെതിരെ പ്രതിഷേധ ധർണ്ണയുമായി സിപിഎം . സിപിഎം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആൽത്തറക്കൽ നടത്തിയ ധർണ്ണ എരിയ സെക്രട്ടറി വി എ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. അഴിമതിക്കും കൈക്കൂലി ലഭിക്കാനും സാധ്യതയുള്ള പദ്ധതികൾ നടപ്പിലാക്കാൻ മാത്രമേ നഗരസഭ ഭരണാധികാരികൾക്ക് താൽപര്യമുള്ളൂവെന്ന് സിപിഎം നേതാവ് ഉദ്ഘാടന പ്രസംഗത്തിൽ കുറ്റപ്പെടുത്തി. വ്യാജ രേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത നഗരസഭ ജീവനക്കാരനെ സംരക്ഷിക്കാനാണ് ഭരണ നേത്യത്വം ശ്രമിച്ചത്. ഈ വർഷത്തെ പദ്ധതി ചിലവ് ഇത് വരെ 24 % മാത്രമാണ്. കഴിഞ്ഞ വർഷങ്ങളിൽ പട്ടികജാതി ഫണ്ട് പാഴാക്കി കളഞ്ഞവരാണ് നഗരസഭ ഭരിക്കുന്നതെന്നും ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി. എരിയ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര അധ്യക്ഷനായിരുന്നു. ഉല്ലാസ് കളക്കാട്ട്, അഡ്വ കെ ആർ വിജയ , കെ എ ഗോപി , സി സി ഷിബിൻ, ആർ എൽ ശ്രീലാൽ, പി കെ മനുമോഹൻ ,അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Please follow and like us: