ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോ റോഡിന് പുതിയ മുഖം; ഠാണാ – ചന്തക്കുന്ന് വികസന പദ്ധതിയുടെ നടപടി ക്രമങ്ങൾ എപ്രിൽ-മെയ് മാസങ്ങളിൽ പൂർത്തീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോ റോഡിന് പുതിയ മുഖം; ഠാണാ – ചന്തക്കുന്ന് വികസന പദ്ധതിയുടെ നടപടി ക്രമങ്ങൾ എപ്രിൽ-മെയ് മാസങ്ങളിൽ പൂർത്തീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനപദ്ധതിയുടെ നടപടിക്രമങ്ങൾ എപ്രിൽ-മെയ് മാസങ്ങളിൽ പൂർത്തീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു . മന്ത്രിയുടെ 2022-23 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെഎസ്ആർടിസി ഡിപ്പോ റോഡിന്റെ പൂർത്തീകരണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പത്ത് കോടി രൂപ ചിലവഴിച്ച് ആനന്ദപുരം – നെല്ലായി റോഡ്, 15 കോടി രൂപ ചിലവഴിച്ച് മാപ്രാണം – നന്തിക്കര റോഡ് എന്നിവയുടെ നവീകരണ പ്രവ്യത്തികൾ ഉടൻ ആരംഭിക്കും. കൂടുതൽ സർവീസുകൾ ആരംഭിച്ചും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചും ചെറിയ റൂട്ടുകളിലേക്ക് സർക്കുലർ സർവീസുകൾ ആരംഭിച്ചും ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിനും പടിഞ്ഞാറൻ മേഖലയ്ക്കും കാലത്തിന് അനുസരിച്ചുള്ള വികസനം നടപ്പിലാക്കാൻ ശ്രമിക്കും. പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹോമിയോ ഡിസ്പെൻസറിയുടെ പുനരുദ്ധാരണ പ്രവ്യത്തികൾക്കും ഉടൻ രൂപം നല്കുമെന്ന് മന്ത്രി അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായിരുന്നു. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ റാബിയ പി പി റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ആർടിസി സോണൽ ഓഫീസർ കെ ടി സെബി ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ അമ്പിളി ജയൻ സ്വാഗതവും ഇൻസ്പെക്ടർ ഇൻ ചാർജ്ജ് കെ എസ് രാജൻ നന്ദിയും പറഞ്ഞു. ഡിപ്പോയുടെ ഉൾവശത്തെ 3075 ചതുരശ്ര മീറ്റർ വരുന്ന റോഡാണ് 15 ലക്ഷം ചിലവഴിച്ച് പുനർ നിർമ്മിച്ചത്.

Please follow and like us: