ആളൂർ വെള്ളാഞ്ചിറയിൽ പോലീസിന്റെ വൻ സ്പിരിറ്റ് വേട്ട; കൊടുങ്ങല്ലൂർ, പെരിഞ്ഞനം, കരുവന്നൂർ, ചേർപ്പ് സ്വദേശികൾ പിടിയിൽ …

ആളൂർ വെള്ളാഞ്ചിറയിൽ പോലീസിന്റെ വൻ സ്പിരിറ്റ് വേട്ട; കൊടുങ്ങല്ലൂർ, പെരിഞ്ഞനം, കരുവന്നൂർ, ചേർപ്പ് സ്വദേശികൾ പിടിയിൽ …

ഇരിങ്ങാലക്കുട : ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളാഞ്ചിറയിൽ നിന്നും 250 ലിറ്ററോളം ഡൈലൂറ്റഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗർ മിക്സിങ് വാട്ടറുമായി വാഹന സഹിതം മൂന്ന് യുവാക്കളെ ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു.കെ.തോമസ്, തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡാൻസാഫ് സംഘവും, ആളൂർ പോലീസും ചേർന്ന് പിടികൂടി.

പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് തൃശൂർ റൂറൽ ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നുവരവേ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസിന് ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും, ആളൂർ പോലീസും ചേർന്ന പ്രത്യേക പോലീസ് സംഘം ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളാഞ്ചിറ കള്ള് ഷാപ്പ് ഗോഡൗണിൽ നടത്തിയ പരിശോധനക്കിടെയാണ് കള്ള് ഷാപ്പ് ഗോഡൗൺ മാനേജരായ

കൊടുങ്ങല്ലൂർ എസ്എൻ പുരം പനങ്ങാട് പഴുപറമ്പിൽ സുധീഷ് (47)

എന്നയാളെയും

സ്പിരിറ്റ് ഗോഡൗണിൽ എത്തിച്ചു നൽകി കരുവന്നൂർ പുത്തൻതോട് കുട്ടശ്ശേരി വീട്ടിൽ അനീഷ് (35,

പെരിഞ്ഞനം വടക്കേടത്ത് വീട്ടിൽ ശ്രീ ദത്ത് (29 ) ,ചേർപ്പ് ഇഞ്ചമുടി മച്ചിങ്ങൽ വീട്ടിൽ രാകേഷ് (33)

 

എന്നിവരെ ആളൂർ സിഐ സിബിൻ, ഡാൻസാഫ് സി ഐ അരുൺ ബി കെ , എസ് ഐ മാരായ സുബിന്ത്, ഷാജു ഒ ജി, ഡാൻസാഫ് എസ് ഐ സ്റ്റീഫൻ വി.ജി, ഉദ്യോഗസ്ഥരായ ജോബ് സി എ ഷൈൻ,ലിജു ഇയ്യാനി, മിഥുൻ. ആർ കൃഷ്ണ, അജിത്ത്, മനോജ്, ജീവൻ, ഉമേഷ്, മാനുവൽ, ബിലഹരി, ബിജുകുമാർ എന്നിവർ ചേർന്ന് അറസ്റ്റ്‌ ചെയ്തത്.

 

പിടിയിലായ മൂന്ന് പേരും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ൻ്റെ കീഴിലുള്ള കള്ള് ഷാപ്പുകളിലേക്ക് കള്ള് വിതരണം ചെയ്യുന്ന ഗോഡൗണിലേക്കാണ് ഇത്തരത്തിൽ സ്പിരിറ്റ് എത്തിച്ചിരുന്നത്.

 

പിടിയിലായ യുവാക്കൾ ഇത്തരത്തിൽ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികളുമായി ഇടപാട് നടത്തുന്നവരെ കുറിച്ചും പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Please follow and like us: