കാട്ടൂർ സ്‌റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ള കരാഞ്ചിറ സ്വദേശിയായ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ …

കാട്ടൂർ സ്‌റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ള കരാഞ്ചിറ സ്വദേശിയായ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ …

ചേർപ്പ് :നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാട്ടൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളുമായ കരാഞ്ചിറ ഇയ്യത്തുപറമ്പിൽ രജനിയെന്നു വിളിക്കുന്ന ബിനീഷിനെ(37 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസ്, ഇൻസ്പെക്ടർ ടി.വി.ഷിബു എന്നിവർ അറസ്റ്റു ചെയ്തു. മുൻപ് കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാജേഷിന്റെ സംഘാംഗമായിരുന്ന ഇയാൾ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ്. 2018 ജൂണിൽ പെരുമ്പിള്ളിശ്ശേരി സ്വദേശിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പരുക്കേൽപ്പിച്ച് സ്വർണ്ണ മോതിരവും, 15000 രൂപയും കവർച്ച ചെയ്തതും , സ്വർണ്ണം വിൽക്കാനുണ്ട് എന്നു പറഞ്ഞ് കോഴിക്കോട് സ്വദേശിയെ വിളിച്ചു വരുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി പള്ളിപ്പുറം പാടത്തു വച്ച് തോക്കുചൂണ്ടിയും കത്തി കാണിച്ചും ഭീഷണിപ്പെടുത്തിയും മർദ്ദിച്ച് അവശനാക്കി നാൽപ്പതിനായിരം രൂപയും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത സംഘങ്ങളിലും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ കരാഞ്ചിറ പാലത്തിനടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. അന്തിക്കാട്, കാട്ടൂർ, ചേർപ്പ് ചാവക്കാട്, ഒല്ലൂർ,സ്റ്റേഷനുകളിൽ ഇയാൾക്ക് കേസ്സുകളുണ്ട്. ക്രിസ്തുമസ്, ന്യൂ ഇയർ ഉത്സവ സീസൺ പ്രമാണിച്ച് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരമുള്ള പരിശോധനക്കിടെയാണ് ബിനീഷിനെ പോലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. ജെ.ജെയ്സൻ ,സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സോണി സേവ്യർ, സി.പി.ഒ കെ.എസ്.ഉമേഷ്, , വി.എസ്.അനൂപ്, ടി.എൻ.ബിനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Please follow and like us: