അവിട്ടത്തൂരിൽ ഒന്നരവയസ്സുള്ള പോത്തിൻകുട്ടിയുടെ വാലറുത്ത സംഭവത്തിൽ കേസ്സെടുക്കാതെ പോലീസ്; പരാതി ഇല്ലെന്ന് ഉടമസ്ഥൻ പറഞ്ഞതായി പോലീസിന്റെ വിശദീകരണം…
ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ ഒന്നര വയസ്സുള്ള പോത്തിൻകുട്ടിയുടെ വാലറുത്ത സംഭവത്തിൽ ഇത് വരെ കേസ്സെടുക്കാതെ പോലീസ്. വേളൂക്കര പഞ്ചായത്തിൽ വാർഡ് അഞ്ചിൽ താമസിക്കുന്ന ചാനാടിക്കൽ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പോത്തിൻകുട്ടിയുടെ വാലാണ് ക്രിസ്മസ് ദിനത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിച്ചെടുത്ത നിലയിൽ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഉടൻ തന്നെ ജയചന്ദ്രൻ ആളൂർ പോലീസിൽ പരാതി നല്കിയിരുന്നു. ജയചന്ദ്രന്റെ പറമ്പിലാണ് പോത്തിൻകുട്ടിയെ കെട്ടിയിട്ടിരുന്നത്. എന്നാൽ പോത്തിൻ കുട്ടിക്ക് അണുബാധ സംഭവിച്ചതായി ഡോക്ടർമാർ സൂചിപ്പിച്ച സാഹചര്യത്തിൽ വില്ക്കാനുള്ള ശ്രമത്തിലാണ് ഉടമസ്ഥനെന്നും പരാതി ഇല്ലെന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ മിണ്ടാപ്രാണിയോട് കാണിച്ച ക്രൂരത കാണിച്ച സാമൂഹ്യ വിരുദ്ധരെ വെറുതെ വിടരുതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്.