തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ് ; തിരുകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ട് വിശ്വാസികള്‍…

തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ് ; തിരുകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ട് വിശ്വാസികള്‍…

 

ഇരിങ്ങാലക്കുട: ലോകത്തിന് പ്രത്യാശയുടെ കിരണമേകി ക്രിസ്മസ്. പുൽക്കൂടുകൾ ഒരുക്കിയും നക്ഷത്രങ്ങളാൽ വീടുകൾ അലങ്കരിച്ചും ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുകയാണ് ക്രൈസ്തവർ. ആഘോഷങ്ങളുടെ ഭാഗമായി പള്ളികളിൽ പാതിര കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു.സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ക്രിസ്തുമസ്ദിന തിരുകര്‍മ്മങ്ങളില്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടു. പാതിരാകുര്‍ബാനക്കും പിറവിയുടെ തിരുകര്‍മ്മങ്ങള്‍ക്കും രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, സെക്രട്ടറി ഫാ. ജെയിന്‍ കടവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കത്തീഡ്രല്‍ സിഎല്‍സി, സിവൈഎം, ജീസസ് യൂത്ത് എന്നീ യുവജനസംഘടനകള്‍ ദേവാലയാങ്കണത്തില്‍ നിര്‍മിച്ച പുല്‍ക്കൂടുകള്‍ ഏറെ ആകര്‍ഷകമായിരുന്നു. കൂടാതെ അള്‍ത്താരസംഘം സംഘടിപ്പിച്ച നാനോ പുല്‍ക്കൂട് മത്സരവും ശ്രദ്ധേയമായിരുന്നു.

Please follow and like us: