രണ്ടു ചാക്ക് വാങ്ങിയാൽ ഒരു ചാക്ക് കാലിത്തീറ്റ സൗജന്യം നൽകുന്ന പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ; പ്രയോജനം അഞ്ഞൂറോളം കർഷകർക്ക് …

രണ്ടു ചാക്ക് വാങ്ങിയാൽ ഒരു ചാക്ക് കാലിത്തീറ്റ സൗജന്യം നൽകുന്ന പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ; പ്രയോജനം അഞ്ഞൂറോളം കർഷകർക്ക് …

ഇരിങ്ങാലക്കുട :ബ്ലോക്ക് പഞ്ചായത്ത് 2022 – 23 ജനകീയാസൂത്രണ പദ്ധതിയിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡി വിതരണത്തിൻ്റെ ബ്ലോക്ക് തല ആനന്ദപുരം ഇ.എം.എസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു.

 

പദ്ധതിയുടെ റിപ്പോർട്ട്

ക്ഷീര വികസന ഓഫീസർ അമ്പിളി അവതരിപ്പിച്ചു. ഒരു മാസം രണ്ട് ചാക്ക് വാങ്ങുമ്പോൾ ഒരു ചാക്ക് സൗജന്യമായി നൽകും. അഞ്ഞൂറിൽപരം കർഷകർക്കാണ് സബ്സിഡി ലഭിക്കുക. ക്ഷീരസംഘങ്ങളിൽ പാൽ കൊടുക്കുകയും കാലിത്തീറ്റ വാങ്ങുകയും ചെയ്യുന്ന കർഷകർക്കാണ് നിലവിൽ ആനുകൂല്യം ലഭിക്കുക. 9,09,132 രൂപ ഇതിനായി ബ്ലോക്ക് പഞ്ചായത്ത് നീക്കി വെച്ചിട്ടുണ്ട്.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ലത ചന്ദ്രൻ മുഖ്യാതിഥിയായി. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ എസ് രമേഷ്, ഷീന രാജൻ, കവിത സുനിൽ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് മോഹനൻ വലിയാട്ടിൽ സ്വാഗതവും ഇൻസ്ട്രക്ടർ അനില ടി തെയ്യശൻ ചേരി നന്ദിയും പറഞ്ഞു.

Please follow and like us: