ഈസ്റ്റ് കോമ്പാറയിൽ വൻ ചീട്ടുകളി സംഘം അറസ്റ്റിൽ ; ഒരു ലക്ഷത്തി മുപ്പത്തിയേഴായിരം രൂപ പിടിച്ചെടുത്തു …
ഇരിങ്ങാലക്കുട : പണം വച്ചു ചീട്ടുകളി നടത്തിയിരുന്ന 8 അംഗ സംഘം അറസ്റ്റിലായി. ഇരിങ്ങാലക്കുട സ്വദ്ദേശികളായ വത്സൻ (61 വയസ്സ്), അബ്ദുൾ സലാം (48 വയസ്സ്), വിൽസൻ (65 വയസ്സ്) ,വെങ്കിടങ്ങ് സ്വദേശി ഫവാസ് (32 വയസ്സ്) , കയ്പമംഗലം സ്വദേശി ഹനീഫ (71 വയസ്സ്),അബ്ദുൾ ഖാദർ (51 വയസ്സ്), വലപ്പാട് സ്വദേശി ജയപ്രകാശ് (62 വയസ്സ്), എസ്.എൻ.പുരം സ്വദേശി ഷംസുദ്ദീൻ (53 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റു ചെയ്തത്. പിടിയിലായവർ വൻ തോതിൽ പണം വച്ച് ചീട്ടുകളിക്കുന്നവരാണ്. ഒരു ലക്ഷത്തി മുപ്പത്തേഴായിരം രൂപയോളം കളിക്കളത്തിൽ നിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ക്രിസ്തുമസ് ന്യൂ ഇയർ സീസൺ പരിശോധനയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഈസ്റ്റ് കോമ്പാറയിൽ നിന്നാണ് ചീട്ടുകളി സംഘം പിടിയിലായത്. ഇരിങ്ങാലക്കുട എസ്.ഐ. എം എസ്.ഷാജൻ , അനിൽകുമാർ , എ.എസ്.ഐ. ശ്രീധരൻ, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ,സോണി സേവ്യർ, എ.കെ.രാഹുൽ , സിപി.ഒ കെ.എസ്.ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.