യുവതിയെ പീഡിപ്പിച്ച് 90 ലക്ഷം കവർന്ന തലശ്ശേരി സ്വദേശി പിടിയിൽ ..

യുവതിയെ പീഡിപ്പിച്ച് 90 ലക്ഷം കവർന്ന തലശ്ശേരി സ്വദേശി പിടിയിൽ ..

ഇരിങ്ങാലക്കുട : ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം കൊണ്ട് കൊടുക്കുന്ന സമയം യുവതിയെ ബല പ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പല തവണകളിലായി ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയിൽ നിന്ന് 90 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ. തലശ്ശേരി മട്ടന്നൂർ കിഴൂർ അവുക്കുഴിയിൽ നിയാസ് (28) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടി കൂടിയത്. ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘത്തിൽ എസ് ഐ ഷാജൻ, എഎസ്ഐ സുധാകരൻ, ഉദ്യോഗസ്ഥരായ മെഹ്രുന്നിസ്സ, രാഹുൽ എന്നിവർ ഉണ്ടായിരുന്നു . പ്രതിക്കെതിരെ അയൽ ജില്ലകളിലും സമാനമായ തട്ടിപ്പ് കേസുകൾ നിലവിൽ ഉണ്ടെന്ന് പോലീസ് അറിയിച്ചു.

Please follow and like us: