വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടൂർ പൊഞ്ഞനം സ്വദേശിയായ കോളേജ് വിദ്യാർഥി മരിച്ചു …
ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥി മരിച്ചു. കാട്ടൂർ പൊഞ്ഞനം എടക്കാട്ടുപറമ്പിൽ അബ്ദുൾമുത്തലിബ് മകൻ ഷനാസ് (19 വയസ്സ്) ആണ് മരിച്ചത്. ഡിസംബർ 6 ന് രാത്രി ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നിന്ന് ലോകകപ്പ് ഫുട്ബോൾ കണ്ട് രാത്രി മടങ്ങുമ്പോൾ കിഴുത്താണി മനപ്പടിയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊടുങ്ങല്ലൂർ അസ്മാബി കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. ഷക്കീലയാണ് ഉമ്മ. ഷെഹീർ , ഷാനിദ എന്നിവർ സഹോദരങ്ങളാണ്.