പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിക്കുന്ന കീർത്തി ഹോട്ടലിന്റെ ലൈസൻസ് എഴ് ദിവസത്തേക്ക് സസ്പെന്റ് ചെയ്തു …
ഇരിങ്ങാലക്കുട : പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട ഠാണാവിൽ കൊടുങ്ങല്ലൂർ ബസ് സ്റ്റോപ്പിന് അടുത്ത് പ്രവർത്തിക്കുന്ന കീർത്തി ഹോട്ടലിന്റെ ലൈസൻസ് എഴ് ദിവസത്തേക്ക് സസ്പെന്റ് ചെയ്തു. നഗരസഭ ഹെൽത്ത് സൂപ്രവൈസർ കെ ജി അനിൽ , ഹെൽത്ത് ഇൻസ്പെക്ടർ അനൂപ്കുമാർ എന്നിവരുടെ നേത്യത്വത്തിൽ ഉച്ചക്ക് നടത്തിയ മിന്നൽ പരിശോധനയിൽ 35 കിലോ ബിരിയാണി , അഞ്ച് കിലോ ചിക്കൻ , 50 പൊറോട്ട എന്നിവ പിടിച്ചെടുത്തു. നേരത്തെയും കീർത്തി ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു.