കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയക്കെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ വാഹന പ്രചരണവാഹനജാഥക്ക് തുടക്കമായി…
ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളിയുടെ നേതൃത്വത്തിൽ നടക്കുന്ന സമര പ്രചാരണ വാഹനജാഥക്ക് തുടക്കമായി. ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന് സെന്ററിൽ നിന്നാരംഭിച്ച ജാഥ കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഫ്ലാഗ് ഓഫ് ചെയ്തു. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോമൻ ചിറ്റേത്ത്, അഡ്വ. സതീഷ് വിമലൻ, സോണിയ ഗിരി, മുൻ എം പി സാവിത്രി ലക്ഷ്മണൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ. കെ ജോസഫ്, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബാബു തോമസ്, കെ വി രാജു, തോമസ് തോകലത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ആളൂർ, മുരിയാട്, പൊറത്തിശ്ശേരി , ഇരിങ്ങാലക്കുട ടൗൺ എന്നീ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം നാളെ വൈകീട്ട് ആൽത്തറക്കൽ ജാഥ സമാപിക്കും.