ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഈ വര്‍ഷം ലഭിച്ചത് 382പരാതികള്‍…

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഈ വര്‍ഷം ലഭിച്ചത് 382പരാതികള്‍…

ഇരിങ്ങാലക്കുട:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളിൽ ഇരയാകുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്ന സഖി-വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഈ വര്‍ഷം ലഭിച്ചത് 382 പരാതികള്‍. കോവിഡ് മഹാമാരിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ഗാര്‍ഹിക പീഡനങ്ങളും

സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടവയാണ്.

 

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ കേന്ദ്ര സഹായത്തോടെ ഇരിങ്ങാലക്കുട സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സഖി പ്രവര്‍ത്തിക്കുന്നത്. 2018ലാണ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 398 പരാതികളാണ് സഖിയില്‍ ലഭിച്ചത്. ഇതില്‍ 250 കേസുകളില്‍ പരിഹാരം ലഭിച്ചു.

ഓണ്‍ലൈന്‍ വഴിയും അല്ലാതെയും സാമ്പത്തിക തട്ടിപ്പുകള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ സ്ത്രീകളില്‍ സാമ്പത്തിക വിദ്യാഭ്യാസം നല്‍കേണ്ട ആവശ്യകത ഏറിവരികയാണെന്ന് ജില്ല വനിതാ സംരക്ഷണ ഓഫീസര്‍ എസ് ലേഖ പറഞ്ഞു.

 

താമസസൗകര്യം, കൗണ്‍സിലിംഗ്, പൊലീസ് സേവനം, നിയമ, വൈദ്യസഹായം എന്നിവ ഉള്‍പ്പെടെ അഞ്ച് സേവനങ്ങളാണ് അതിജീവിതകള്‍ക്ക് സൗജന്യമായി സഖി സെന്ററില്‍ നല്‍കി വരുന്നത്. അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് അഞ്ച് ദിവസം വരെ ഇവിടെ താമസിക്കാന്‍ സൗകര്യമുണ്ട്. കൂടുതല്‍ ദിവസം തങ്ങാനുള്ള സൗകര്യം ഡൊമസ്റ്റിക് ഷെല്‍ട്ടര്‍ ഹോമില്‍ ഒരുക്കിട്ടുണ്ട്. സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.

Please follow and like us: