ക്രൈസ്റ്റ് കോളേജിൽ നടന്ന മെഗാസദ്യക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം …

ക്രൈസ്റ്റ് കോളേജിൽ നടന്ന മെഗാസദ്യക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം …

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിൽ നടന്ന മെഗാ സദ്യയ്ക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം.
ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) കൊമേഴ്സ് വിഭാഗം (സ്വാശ്രയം) ഇക്കഴിഞ്ഞ ഓണക്കാലത്തൊരുക്കിയ മെഗാ
സദ്യയ്ക്കാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽ ഒരു
വിദ്യാഭ്യാസസ്ഥാപനത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ച ഏറ്റവും വലിയ സദ്യയെന്ന ഖ്യാതിയാണ് കോളേജ്
ഇതുവഴി കരസ്ഥമാക്കിയത്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ച ടൈറ്റിൽ Maximum
traditional vegetarian dishes prepared and displayed by an educational institute എന്നതാണ്. ഈ
പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കോളേജുമാണ് ക്രൈസ്റ്റ്. പുരസ്കാരവിവരം നവംബർ 27 ന് സുദർശൻ
ചാനലിലൂടെ പ്രഖ്യാപിച്ചു. സാക്ഷ്യപത്രങ്ങൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ കോളേജ്
അധികൃതർക്ക് സമ്മാനിച്ചു. പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ്, മെഗാ സദ്യ കോർഡിനേറ്റർ സ്മിത ആൻറണി എം, കൊമേഴ്സ് വിഭാഗം (സ്വാശ്രയം) വകുപ്പദ്ധ്യക്ഷൻ പ്രൊഫ. കെ. ജെ. ജോസഫ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
വെജിറ്റേറിയൻ പരമ്പരാഗതഭക്ഷ്യവിഭവങ്ങൾ
ഒന്നിച്ച് അണിനിരത്തിയതിനാണ് അംഗീകാരമെന്ന് അധികൃതർ വ്യക്തമാക്കി. മെഗാ സദ്യയിൽ ഉണ്ടായിരുന്ന 239
ഇനങ്ങളാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ എഡിറ്റോറിയൽ ടീം ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.
ഈ റെക്കോർഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് പുസ്തകത്തിൽ ഉൾപ്പെടുത്തും. മുപ്പത് തരം പായസങ്ങൾ അടക്കം 239 ഇനങ്ങളാണ് സദ്യയിൽ ഒരുക്കിയിരുന്നത്.

Please follow and like us: