അനാഥശിലാഫലകത്തിൽ റീത്ത് വച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം ; അനാഥമായി കിടക്കുന്നത് 2019 ൽ അയ്യങ്കാവ് മൈതാനത്തിന്റെ ചുറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനചടങ്ങിന്റെ ശിലാഫലകം …

അനാഥശിലാഫലകത്തിൽ റീത്ത് വച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം ; അനാഥമായി കിടക്കുന്നത് 2019 ൽ അയ്യങ്കാവ് മൈതാനത്തിന്റെ ചുറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനചടങ്ങിന്റെ ശിലാഫലകം …

ഇരിങ്ങാലക്കുട : നഗരസഭ ഓഫീസിന് സമീപം അനാഥമായി കിടക്കുന്ന ശിലാഫലകത്തിൽ റീത്ത് വച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. 2019 ൽ അഞ്ച് ലക്ഷം രൂപ ചിലവിൽ അയ്യങ്കാവ് മൈതാനത്തിന് ചുറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ശിലാഫലകത്തിനാണ് ഈ ഗതികേട്. അന്ന് ചെയർമാനായിരുന്ന നിമ്യാ ഷിജുവാണ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ശിലാഫലകം നഗരസഭയുടെ ആസ്തിയാണെന്നും സ്ഥാപിക്കുന്നില്ലെങ്കിൽ ഫലകം ഇവിടെ നിന്ന് മാറ്റി സ്ഥലം വൃത്തിയാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ , കൗൺസിലർമാരായ ടി കെ ഷാജുട്ടൻ , അമ്പിളി ജയൻ , സ്മിത കൃഷ്ണകുമാർ , മായ അജയൻ , സരിത സുഭാഷ് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

Please follow and like us: