മുതിർന്ന കലാകാരൻമാർക്ക് ക്ഷേമ പെൻഷനും അവശ കലാകാരൻമാർക്ക് ധനസഹായവും നല്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള കളമെഴുത്ത് പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം

മുതിർന്ന കലാകാരൻമാർക്ക് ക്ഷേമ പെൻഷനും അവശ കലാകാരൻമാർക്ക് ധനസഹായവും നല്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള കളമെഴുത്ത് പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം

ഇരിങ്ങാലക്കുട : മുതിർന്ന കലാകാരൻമാർക്ക് ക്ഷേമ പെൻഷനും അവശ കലാകാരൻമാർക്ക് ധനസഹായവും നല്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള കളമെഴുത്ത് പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേരളീയ കലാരൂപമായ കളമെഴുത്ത് പാട്ട് സമുദായങ്ങളുടെ വേലിക്കെട്ടുകൾ ഭേദിച്ച് സമൂഹത്തിന് ദൃശ്യമായ രീതിയിൽ ആവിഷ്ക്കരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് അജിത്കുമാർ മാപ്രാണം അധ്യക്ഷത വഹിച്ചു. അഡ്വ എം ത്രിവിക്രമൻ അടികൾ, നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി , ഡിവൈഎസ്പി ബാബു കെ തോമസ് എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സുധീഷ് കടുപ്പശ്ശേരി സ്വാഗതവും സംഘാടക സമിതി ചെയർമാൻ ബിജോയ് എ ബി നന്ദിയും പറഞ്ഞു. ഉച്ചതിരിഞ്ഞ് നടന്ന പൊതുയോഗം അഡ്വ എ യു രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുധീഷ് കടുപ്പശ്ശേരി റിപ്പോർട്ടും സംസ്ഥാന ട്രഷറർ മനോജ് ചെട്ടിപ്പറമ്പ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രജു പുത്തൂർ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് കൊടങ്ങല്ലൂർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ശരത് കാഞ്ഞാണി (സംസ്ഥാന പ്രസിഡണ്ട് ) , ജയകുമാർ പാലയ്ക്കൽ, അനൂപ് കൊടുങ്ങല്ലൂർ (വൈസ് – പ്രസിഡണ്ടുമാർ) , സുധീഷ് കടുപ്പശ്ശേരി (സംസ്ഥാന ജനറൽ സെക്രട്ടറി), ബിജോയ് എ ബി , രമേശ് പുത്തൻചിറ (സംസ്ഥാന ജോയിന്റ് സെക്രട്ടറിമാർ ) , മനോജ് ചെട്ടിപ്പറമ്പ് (സംസ്ഥാന ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Please follow and like us: