മയക്കുമരുന്നിനെതിരെ ജനകീയമുന്നേറ്റ പരിപാടികളുമായി യുഡിഎഫ് …
ഇരിങ്ങാലക്കുട: മയക്കുമരുന്നിനെതിരെ ജനകീയ മുന്നേറ്റ ബോധവല്ക്കരണ പരിപാടികളുമായി യുഡിഎഫ് . യുഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂതംക്കുളം മൈതാനിയിൽ നടന്ന ജനകീയ മുന്നേറ്റ പരിപാടി യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കേരളം മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് മാഫിയക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം വൈസ് – ചെയർമാൻ രാജൻ പൈക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് – പ്രസിഡണ്ട് അഡ്വ എം എസ് അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പി ടി ജോർജ്ജ് , ബൈജു കുറ്റിക്കാടൻ , പ്രൊഫ. ജോണി സെബാസ്റ്റ്യൻ, അഡ്വ ശശികുമാർ ഇടപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.