സസ്പെൻഷനും പോർവിളിയും വാക്പയറ്റുമായി സെന്റ് ജോസഫ്സ് കോളേജിൽ നടന്ന യൂത്ത് പാർലമെന്റ് …

സസ്പെൻഷനും പോർവിളിയും വാക്പയറ്റുമായി സെന്റ് ജോസഫ്സ് കോളേജിൽ നടന്ന യൂത്ത് പാർലമെന്റ് …

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജ് യൂണിയൻ ഏകയും ഒറേറ്ററി ക്ലബും ചേർന്നു സംഘടിപ്പിച്ച യൂത്ത് പാർലമെന്റായിരുന്നു വേദി. പ്രക്ഷുബ്ധമായ രംഗങ്ങൾക്ക് വേദിയായ പാർലമെന്റിൽ
ഭരണപക്ഷത്തെ ഒരംഗത്തെ സ്പീക്കർ സസ്പെന്റ് ചെയ്യുന്നിടത്തേക്കു വരെ കാര്യങ്ങൾ എത്തി.
നാല് സെഷൻ ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ സെഷൻ സത്യപ്രതിജ്ഞ ആയിരുന്നു.രണ്ടാമത്തെ സെഷൻ ചോദ്യോത്തര വേളയായിരുന്നൂ.
അതിൽ ആദ്യത്തെ ചോദ്യം കൊറോണ വന്നപ്പോൾ ഓക്സിജൻ ക്ഷാമം മൂലം ഉണ്ടായ മരണങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രിയോട് ആയിരുന്നു. .രണ്ടാമത്തെ ചോദ്യം ദേശീയ സുരക്ഷയെകുറിച്ച് ഡിഫൻസ് മന്ത്രിയോട് ആയിരുന്നു.പിന്നീട് വിദേശകാര്യ മന്ത്രി , വനിതാ ശിശു വികസന മന്ത്രി,ധനമന്ത്രിയോടും പ്രതിപക്ഷം ശക്തമായ ചോദ്യങ്ങൾ ചോദിച്ചു.അതിന് തക്കതായ മറുപടികൾ ഭരണപക്ഷത്തിന് പറയാൻ സാധിച്ചു.അതിന് ശേഷം യൂത്ത് പാർലമെൻ്റ് സ്ത്രീകളുടെ ഉന്നമനത്തിനായി വനിതസംവരണ ബിൽ പാസ്സ് ആക്കുകയും ചെയ്തു.
നാലാമത്തെ സംവാദ സെഷൻ ചൂടേറിയ ചോദ്യങ്ങളോടും മറു ഉത്തരങ്ങളോടും കൂടി സംഘർഷഭരിതമായിരുന്നൂ . സംവാദത്തോട് കൂടി യൂത്ത് പാർലമെൻ്റ് അവസാനിക്കുകയും ചെയ്തു.
ഭരണഘടന സംരക്ഷിക്കാന്‍ മുഴുവന്‍ ഇന്ത്യക്കാരും
ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണ്
നിലവിൽ ഉള്ളതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ടി.എന്‍ പ്രതാപന്‍ എം.പി അഭിപ്രായപ്പെട്ടു. സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ.സി. എലൈസ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒറേറ്ററി ക്ലബ് കൺവീനറും ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജോസ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു .

Please follow and like us: