ലഹരിക്കെതിരെ ആയിരം ഗോൾ പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ; പട്ടണത്തിലെ സ്കൂളുകളിലും കോളേജുകളിലുമായി നടപ്പിലാക്കുന്നത് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ …

ലഹരിക്കെതിരെ ആയിരം ഗോൾ പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ; പട്ടണത്തിലെ സ്കൂളുകളിലും കോളേജുകളിലുമായി നടപ്പിലാക്കുന്നത് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ …

ഇരിങ്ങാലക്കുട: ലഹരിക്കെതിരെ ആയിരം ഗോൾ പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ . ലയൺസ് ക്ലബ്, സൈക്കിൾ ക്ലബ്, സ്പ്രെഡ്ഡിംഗ് സ്മൈൽസ് എന്നീ സംഘടനകളുടെ സഹകരണത്തോടെ പട്ടണത്തിലെ എല്ലാ സ്കൂളുകളിലും കോളേജുകളിലുമായിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഐഎംഎ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ഡോ ജോം ജേക്കബ് നെല്ലിശ്ശേരി, സെക്രട്ടറി ഡോ ശ്രീനാഥ് വി നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കുട്ടികൾ ഗോളടിക്കുകയും ലഹരിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ലഹരിക്കെതിരെയുളള അറിവ് നേടുകയും ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച മൂന്ന് മണിക്ക് ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടക്കും.ഒരു വർഷം നീളുന്ന ബോധവല്ക്കരണ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മൂന്ന് മിനിറ്റ് വീഡിയോ മൽസരത്തിന്റെ എൻട്രികൾ ഡിസംബർ 12 നകം അയച്ച് നല്കണമെന്നും ഇവർ അറിയിച്ചു. ലയൺസ് ക്ലബ് പ്രസിഡണ്ട് റോയ് ജോസ് ആലുക്ക , സ്പ്രെഡ്ഡിംഗ് സ്മൈൽസ് സെക്രട്ടറി സജിത്ത് ബാലൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: