കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച പാകിസ്ഥാനി ചിത്രം ” ജോയ്ലാൻഡ് ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ …

കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച പാകിസ്ഥാനി ചിത്രം ” ജോയ്ലാൻഡ് ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ …

കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച പാകിസ്ഥാനി ചിത്രം ” ജോയ്ലാൻഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 2 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ലാഹോറിലെ ഒരു ഇടത്തരം കുടുംബത്തിലെ ഇളയമകൻ ഡാൻസ് തീയേറ്ററിൽ രഹസ്യമായി ജോലിക്ക് പ്രവേശിക്കുന്നതും തീയേറ്ററിലെ നർത്തകിയായ ട്രാൻസ് യുവതിയുമായി പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 2022 ലെ കാൻ ഫെസ്റ്റിവലിൽ ജൂറി പുരസ്കാരവും ക്വീർ പാം പുരസ്കാരവും നേടിയ ചിത്രം 95- മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആക്ഷേപകരമായ ഉളളടക്കമെന്ന് കാണിച്ച് രാജ്യത്ത് ചിത്രത്തിന്റെ പ്രദർശനത്തിന് പാകിസ്ഥാൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉറുദു, പഞ്ചാബി ഭാഷകളിലുള്ള , 128 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്‌ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന് …

Please follow and like us: