മെയിന്റനൻസ് ട്രൈബ്യൂണലിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച വയോജന പരാതി പരിഹാര അദാലത്തിൽ 48 പരാതികൾക്ക് പരിഹാരമായി …
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ “മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007” പ്രകാരം സംഘടിപ്പിച്ച വയോജന പരാതി പരിഹാര അദാലത്തിൽ 48 പരാതികൾക്ക് പരിഹാരമായി. ചാലക്കുടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ പരിഗണിച്ച 40 കേസുകളില്‍ 34 കേസുകള്‍ തീര്‍പ്പാക്കി. മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറും ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസറുമായ ഷാജി അദാലത്തിന് നേത്യത്വം നല്കി. ചാലക്കുടി തഹസില്‍ദാര്‍ (എല്‍.ആര്‍.) എന്‍.അശോക് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ രാജന്‍ കെ.ഡി, ചാലക്കുടി താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് ഐ.കെ.പൂക്കോയ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ബിന്ദു കെ, സെക്ഷന്‍ ക്ലര്‍ക്ക് കസ്തൂര്‍ബായ്, കണ്‍സിലിയേഷന്‍ ഓഫീസര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ 19 കേസുകളില്‍ 14 കേസുകള്‍ തീര്‍പ്പാക്കി. രണ്ടു ദിവസങ്ങളിലായിട്ടാണ് വയോജന പരാതിപരിഹാര അദാലത്തുകൾ സംഘടിപ്പിച്ചത്.