33 – മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം ; കിരീടം നിലനിറുത്തി ഇരിങ്ങാലക്കുട ഉപജില്ല ; ആതിഥേയർ സ്വർണ്ണക്കപ്പിന് അവകാശികളായത് 893 പോയിന്റോടെ ; 832 പോയിന്റ് നേടി തൃശ്ശൂർ വെസ്റ്റ് രണ്ടാം സ്ഥാനത്ത് ; കലോൽസവ നടത്തിപ്പിലൂടെ കേരളം സമാനതകളില്ലാത്ത മാതൃകയാണ് കാഴ്ച വയ്ക്കുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു…

തൃശ്ശൂർ: തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോൽസവ കിരീടം ഇരിങ്ങാലക്കുട ഉപജില്ല നിലനിറുത്തി. 893 പോയിന്റ് നേടിയാണ് ആതിഥേയരായ ഇരിങ്ങാലക്കുട സ്വർണ്ണക്കപ്പിന് അവകാശികളായത്. 832 പോയിന്റ് നേടി തൃശ്ശൂർ വെസ്റ്റ് രണ്ടാം സ്ഥാനത്ത് എത്തി. 800 പോയിന്റ് നേടി കുന്നംകുളം ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
235 പോയിന്റ് നേടി മതിലകം സെന്റ് ജോസഫ്സ് സ്കൂൾ മികച്ച സ്കൂളായി. 226 പോയിന്റ് നേടി പാവറട്ടി സെന്റ് ജോസഫ്സ് എച്ച്എസ്എസും 223 പോയിന്റ് നേടി ചെന്ത്രാപ്പിന്നി എച്ച്എസ്എസും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
കലോൽസവത്തിന്റെ മുഖ്യവേദിയായ ടൗൺ ഹാളിൽ നടന്ന സമാപന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സമ്മാനദാനം നിർവഹിച്ചു. കലോൽസവ നടത്തിപ്പിലൂടെ സമാനതകളില്ലാത്ത മാതൃകയാണ് കേരളം കാഴ്ച വയ്ക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ തടഞ്ഞ് വ്യക്തിപരമായ കലാ ശുദ്ധീകരണത്തിന് സർഗ്ഗാത്മക പ്രവർത്തനങ്ങൾ വഴി തെളിയിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ ഫലപ്രഖ്യാപനം നടത്തി. ചിത്രകാരി കവിത ബാലകൃഷ്ണൻ മുഖ്യാതിഥിയായി. വി ആർ സുനിൽകുമാർ എം എൽ എ , നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി, ജില്ലാ പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ , ഡിഇഒ എസ് ഷാജി , നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , പഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റ് ജനപ്രതിനിധികൾ , വിദ്യാഭ്യാസ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: