തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപനത്തിലേക്ക് ; ആതിഥേരായ ഇരിങ്ങാലക്കുട ഉപജില്ല 622 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു ; തൃശ്ശൂർ വെസ്റ്റ് 570 ഉം കുന്നംകുളം 552 ഉം പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ …

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ അവസാന ദിനമൽസരങ്ങൾ സമാപിക്കുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 587 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു. 540 പോയിന്റ് നേടി തൃശൂർ വെസ്റ്റും 528 പോയിന്റ് നേടി കുന്നംകുളം ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
സ്കൂളുകളിൽ ചെന്ത്രാപ്പിന്നി എച്ച് എസ്എസ് 193 പോയിന്റ് നേടി മുന്നിലാണ്. മതിലകം സെന്റ് ജോസഫ്സ് 189 ഉം പാവറട്ടി സെന്റ് ജോസഫ്സ് എച്ച്എസ്എസ് 172 ഉം പോയിന്റ് നേടിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് 5 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം പിന്നോക്ക – ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മാനദാനം നിർവഹിക്കും.

Please follow and like us: