അംബയുടെ ജീവിതം പ്രമേയമാക്കി കേരളനടനത്തിന്റെ അരങ്ങിൽ …

അംബയുടെ ജീവിതം പ്രമേയമാക്കി കേരളനടനത്തിന്റെ അരങ്ങിൽ …

ഇരിങ്ങാലക്കുട:മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ അംബയുടെ കഥ കേരളനടനത്തിൽ അവതരിപ്പിച്ച് ടി ആർ. തേജൽ. 33 -ാമത് ജില്ലാ കലോത്സവത്തിലെ മൂന്നാം നാളിൽ മുഖ്യവേദിയായ ടൗൺ ഹാളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കേരളനടനത്തിലാണ് തേജൽ അംബയുടെ കഥ പ്രമേയമാക്കിയത്.

കാശി രാജാവിൻ്റെ സുന്ദരിയായ മൂത്തമകൾ അംബയെ ഭീഷ്മർ സ്വയംവര മണ്ഡപത്തിൽ നിന്ന്
പിടിച്ചുകൊണ്ടുപോകുന്നത് മുതൽ ആത്മാഹുതി ചെയ്യുന്നതു വരെയുളള അംബയുടെ ജീവിതഭാഗമാണ് അവതരിപ്പിച്ചത്. ഇരിങ്ങാലക്കുട സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ തേജൽ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. 12 വർഷമായി നൃത്തം പഠിക്കുന്നുണ്ട്. 5 വർഷമായി കേരള നടനവും അഭ്യസിക്കുന്നുണ്ട്. മതിലകം പുതിയക്കാവ് സ്വദേശി രഞ്ജിത്താണ് അച്ഛൻ. അമ്മ രജനി.

പുരാണ കഥാപാത്രങ്ങളും, സമകാലിക വിഷയങ്ങളും പ്രമേയമാക്കി 11 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി വിഭാഗം കേരള നടനത്തിന്റെ അരങ്ങിൽ നിറഞ്ഞാടിയത്‌.

Please follow and like us: