റവന്യൂ സ്കൂൾ കലോൽസവം; മിന്നൽ പരിശോധനയുമായി നഗരസഭ ആരോഗ്യ വിഭാഗം ; ബോബനും മോളിയും ഉൾപ്പെടെ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു ….

റവന്യൂ സ്കൂൾ കലോൽസവം; മിന്നൽ പരിശോധനയുമായി നഗരസഭ ആരോഗ്യ വിഭാഗം ; ബോബനും മോളിയും ഉൾപ്പെടെ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു ….

ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രമുഖ ഹോട്ടലുകളിൽ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നാല് ദിവസങ്ങളിലായി പട്ടണത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങൾ പങ്കെടുക്കുന്ന റവന്യൂ സ്കൂൾ കലോൽസവം നടക്കുന്ന പശ്ചാത്തലത്തിലാണ് ഒൻപത് സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തിയത്. ഠാണാവിൽ ഉള്ള കീർത്തി ഹോട്ടൽ, ബൈപ്പാസ് ജംഗ്ഷനിലുള്ള ബോബനും മോളിയും , കാട്ടൂർ റോഡിലുള്ള കഫേ ഡിലൈറ്റ്, സുലൈമാനി എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ സാമ്പാറ്, ചിക്കൻ കറി, കപ്പ, മീൻ കറി, ചിക്കൻ ഫ്രൈ, ബീഫ്, ബിരിയാണി ച്ചോറ് , പൊറോട്ട മാവ് എന്നിവ പിടിച്ചെടുത്തത്. ഇവരിൽ നിന്ന് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഹെൽത്ത് സൂപ്രവൈസർ കെ ജി അനിൽ, ഉദ്യോഗസ്ഥരായ ടി അനൂപ്കുമാർ , , അജു സി ജി,സൂരജ് പി വി എന്നിവർ പരിശോധനകൾക്ക് നേത്യത്വം നല്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ഭക്ഷ്യ സുരക്ഷ പാലിക്കാൻ എവരും ജാഗ്രത പാലിക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെയും കാനകളിൽ മലിന ജലം ഒഴുക്കുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരെയും പരിശോധനകൾ നടത്തുമെന്നും കലോൽസവദിനങ്ങളിൽ പ്രത്യേക നൈറ്റ് സ്ക്വാഡ് പ്രവർത്തിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

Please follow and like us: