”ജനസമക്ഷം 2022” -മുകുന്ദപുരം താലൂക്ക് അദാലത്തിന്റെ പരിഗണനയ്ക്കായി വന്നത് 47 അപേക്ഷകൾ ;പ്രശ്നങ്ങൾ നേരിട്ടറിയാൻ മന്ത്രി ഡോ. ആർ ബിന്ദുവും ജില്ലാ കളക്ടറും …

”ജനസമക്ഷം 2022” -മുകുന്ദപുരം താലൂക്ക് അദാലത്തിന്റെ പരിഗണനയ്ക്കായി വന്നത് 47 അപേക്ഷകൾ ;പ്രശ്നങ്ങൾ നേരിട്ടറിയാൻ മന്ത്രി ഡോ. ആർ ബിന്ദുവും ജില്ലാ കളക്ടറും …

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് തലത്തിൽ നടത്തിയ ജനസമക്ഷം 2022 അദാലത്തിൽ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു എത്തി. നിർദ്ധന രോഗികകൾക്കുളള ധനസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പരിഹാരം ഉടനടി കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു.

 

ജില്ലയിൽ മൂന്നാമതായി നടന്ന താലൂക്ക് അദാലത്തിൽ 47 അപേക്ഷകളാണ് പരിഗണിച്ചത്. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽസപ്ലൈസ്, സാമൂഹ്യനീതി, ആരോഗ്യം, എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് പരിഗണിച്ചത്.

 

റവന്യൂ- 26, തദ്ദേശ സ്വയംഭരണം -11, വിദ്യാഭ്യാസം – 2, സാമൂഹ്യനീതി -1, സിവിൽസപ്ലൈസ് -3, ആരോഗ്യം -1, മറ്റ് വകുപ്പുകൾ -3 എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകളുടെ വകുപ്പ് തിരിച്ചുള്ള എണ്ണം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ആറ് അപേക്ഷകൾ നേരിട്ട് തീർപ്പാക്കി. മറ്റ് പരാതികൾ പരിശോധിച്ച് അടുത്ത അദാലത്തിന് മുൻപ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ നിർദ്ദേശം നൽകി.

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ നടന്ന അദാലത്തിൽ അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, ആർ ഡി ഒ ഷാജി എം കെ, തഹസിൽദാർ കെ ശാന്തകുമാരി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Please follow and like us: