പശ്ചിമഘട്ടത്തിൽനിന്നും ആദ്യമായി പുതിയ ഇനംചിലന്തി ജനുസ്സിനെ കണ്ടെത്തി; കണ്ടെത്തിയത് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ …

പശ്ചിമഘട്ടത്തിൽനിന്നും ആദ്യമായി പുതിയ ഇനംചിലന്തി ജനുസ്സിനെ കണ്ടെത്തി; കണ്ടെത്തിയത് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ …

ഇരിങ്ങാലക്കുട : പശ്ചിമഘട്ട മലനിരകൾ ജൈവവൈവിധ്യത്തിന്റെ കലവറയാണ് എന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ക്രൈസ്റ്റ് കോളേജിലെ
ജന്തുശാസ്ത്രവിഭാഗം. ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന പുതിയ ഇനം
ജനുസ്സിനെയാണ് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ
ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ ചേർന്ന് കണ്ടെത്തിയത്. ഇന്ത്യ, ചൈന,
മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്തിയ
പഠനത്തിലാണ് “കെലവാക” (Kelawakaju) എന്ന പുതിയ ഇനം ചിലന്തി
ചിലന്തി ജനുസ്സിനെ കണ്ടെത്തിയത്. ബെറാവാൻ എന്ന മലേഷ്യൻ ഭാഷയിൽ നിന്നാണ് ഈ ജനുസ്സിൽപെടുന്ന ചാട്ടചിലന്തികൾക്ക് “കെലവാക” എന്ന
പേരുനൽകിയിരിക്കുന്നത്. “മരങ്ങളിൽ കാണുന്ന” എന്നാണ് ഈ വാക്കിനർത്ഥം.
ചൈന, മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നും ഈ ജനുസ്സിൽ വരുന്ന
നാലിനം പുതിയ ചിലന്തികളെ കൂടി കണ്ടെത്തിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിൽനിന്നും കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് കെലവാകജ
സഹ്യാദ്രി (Kelawakaju sahyadri) എന്ന പേരാണ് നൽകിയിരിക്കുന്നത്.
വലിയ മരങ്ങളുടെ പുറംതൊലിയിലെ വിടവുകളിലാണ് ഇവയെ
സാധാരണയായി കണ്ടുവരുന്നത്. കറുത്ത ഉദരത്തിൽ കാണുന്ന
തവിട്ടുനിറത്തിലുള്ള അടയാളങ്ങളും കണ്ണിനു താഴെയായി കാണുന്ന വെളുത്ത
രോമങ്ങളും ഇവയെ മറ്റു ചിലന്തി ജനുസ്സുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
ആൺചിലന്തികൾക്കു ആറ് മുതൽ ഏഴ് മില്ലിമീറ്റർ നീളവും
പെൺചിലന്തികൾക്കു
എട്ടുമുതൽ ഒൻപതു മില്ലിമീറ്റർ നീളവുമാണുള്ളത്.
തവിട്ടുകലർന്ന കറുത്ത നിറമുള്ള നീണ്ടുപരന്ന ശരീരം ഇവയെ വന്മരങ്ങളുടെ
തടിയിൽ നിഷ്പ്രയാസം ഒളിച്ചിരിക്കാനും ചാടിവീണു ഇരപിടിക്കാനും
സഹായിക്കുന്നു ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം മേധാവി
ഡോ. സുധികുമാർ എ.വി.യുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനത്തിൽ
കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ പ്രശസ്ത
ചിലന്തി ഗവേഷകൻ ഡോ. വെയിൻ പി. മാഡിസൺ (Dr. Wayne P. Maddison),
സിങ്കപ്പൂർ സയൻസ് അക്കാദമിയിലെ ഡോ. പോൾ യിങ് (Dr. Paul Ng), ബ്രസീൽ
ബയോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ ഡോ. ഗസ്റ്റാവോ റൂയിസ് (Dr. Gustavo Ruiz),
ഗവേഷണ വിദ്യാർത്ഥി വിഷ്ണുദാസ് ഇ.എഛ്. (Vishnudas E.H.) എന്നിവർ
പങ്കാളികളായി. ഈ കണ്ടെത്തലുകൾ സൂകീസ് (ZooKeys) എന്ന അന്താരാഷ്ട്ര
ശാസ്ത്ര മാസികയുടെ അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശിയ
ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ
പഠനം നടത്തിയത്.

Please follow and like us: