ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളിന് നാളെ കൊടിയേറ്റും; തിരുനാൾ നവംബർ 23 മുതൽ 27 വരെ …

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളിന് നാളെ കൊടിയേറ്റും; തിരുനാൾ നവംബർ 23 മുതൽ 27 വരെ …

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ നവംബര്‍ 23 മുതല്‍ 27 വരെ ആഘോഷിക്കും.
നവംബര്‍ 23 ന് വൈകീട്ട് 5.45 ന് ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ (പ്രിയോര്‍, ക്രൈസ്റ്റ് ആശ്രമം, ഇരിങ്ങാലക്കുട) തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് 6 മണിക്ക് ആഘോഷമായ ദിവ്യബലി, നൊവേന. തിരുകര്‍മങ്ങള്‍ക്ക് ഫാ. വിജിൽ പേങ്ങിപറമ്പിൽ സിഎംഐ, (സെക്രട്ടറി ദേവമാത പ്രവശ്യ) മുഖ്യകാര്‍മികനായിരിക്കും. ഫാ. ജെയിംസ് പള്ളിപ്പാട്ട് (വികാരി, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, വാടച്ചിറ) വചനസന്ദേശം നല്‍കും. 24 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാ. ജോജോ അരിക്കാടന്‍ സിഎംഐ (സെന്റ് സേവിയേഴ്‌സ് കാര്‍മല്‍ ആശ്രമം, പുല്ലൂര്‍) മുഖ്യകാര്‍മികനായിരിക്കും. 25 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാ. ഷിന്‍സ് പോട്ടോക്കാരന്‍ സിഎംഐ (ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഹൗസ്, തൃശൂര്‍) മുഖ്യകാര്‍മികനായിരിക്കും. ഫാ. സെല്‍ജോ വെളിയന്നൂക്കാരന്‍ സിഎംഐ (റെക്ടര്‍, സെന്റ് പയസ് ടെന്‍ത് മൈനര്‍ സെമിനാരി, വരന്തരപ്പിള്ളി) വചനസന്ദേശം നല്‍കും. 26 ന് രാവിലെ 6.30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാ. ലിന്‍സ്റ്റന്‍ ഒലക്കേങ്കില്‍ (നാമകരണ നടപടി സെക്രട്ടറി, ദൈവദാസന്‍ ഫാ. കനീസിയൂസ് തെക്കേക്കര സിഎംഐ) മുഖ്യകാര്‍മികതവം വഹിക്കും. ഫാ.ഡോ. ജോയ് വട്ടോളി സിഎംഐ (സുപ്പീരിയര്‍, സ്‌നേഹഗിരി ഭവന്‍, സ്‌നേഹഗിരി) സന്ദേശം നല്‍കും. തുടര്‍ന്ന് ക്രിസ്തുരാജന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കല്‍. വൈകീട്ട് 5.30 ന് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ ഭക്തസംഘടനകളുടെ വാര്‍ഷികവും ബൈബിള്‍ കലോത്സവവും സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാംപിള്ളി സിഎംഐ അധ്യക്ഷത വഹിക്കും. 27 ന് തിരുനാള്‍ദിനത്തില്‍ രാവിലെ 9.30 ന് പ്രസുദേന്തിവാഴ്ച. 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ (വികാരി, സെന്റ് മാത്യൂസ് ചര്‍ച്ച്, തുമ്പൂര്‍) മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. പോള്‍ കള്ളിക്കാടന്‍ (വികാരി, സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, തൃപ്രയാര്‍) വചനസന്ദേശം നല്‍കും. വൈകീട്ട് 5 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. അരുണ്‍ കരപറമ്പില്‍ സിഎംഐ (ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍, സെന്റ് അലോഷ്യസ് കോളജ്, എല്‍ത്തുരുത്ത്) മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. രാത്രി 8ന് വാദ്യമേള, ഫ്യൂഷന്‍, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം തിരുനാളിന്റെ ഭാഗമായി ഒരു ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഈ വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ക്രൈസ്റ്റ് ആശ്രമം ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ചാര്‍ജ് ഫാ.ഡോ. വിന്‍സെന്റ് നീലങ്കാവില്‍ സിഎംഐ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ജോസ് മംഗലത്തുപറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സിജു യോഹന്നാന്‍ ,
ജോയിന്റ് കൺവീനർമാരായ വിനോയ് പന്തലിപ്പാടൻ ,ബാബു ആൻറണി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Please follow and like us: