കോഴിക്കോട് സർവകലാശാല സ്പോർട്സ് ആന്റ് ഗെയിംസിൽ ആറാം വട്ടവും ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാർ …

കോഴിക്കോട് സർവകലാശാല സ്പോർട്സ് ആന്റ് ഗെയിംസിൽ ആറാം വട്ടവും ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാർ …

ഇരിങ്ങാലക്കുട:തുടർച്ചയായി ആറാം തവണയും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്പോർട്സ് ആന്റ് ഗെയിംസിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓവർ ഓൾ ചാമ്പ്യൻമാരായി. സർവകലാശാല ക്യാംപസിൽ നടന്ന മൽസരത്തിൽ 747 പോയിന്റാണ് ക്രൈസ്റ്റ് നേടിയത്. വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗം അത്ലറ്റിക്സ്, നെറ്റ്ബോൾ, വോളീബോൾ, ഹോക്കി എന്നീ ഇനങ്ങളിലും വനിതാ വിഭാഗത്തിൽ അത് ലറ്റിക്സ്, ക്രോസ്സ് കൺട്രി, ടെന്നീസ്, ടേബിൾ ടെന്നീസ്, സോഫ്റ്റ്‌ ടെന്നീസ്, വെയിറ്റ് ലിഫ്റ്റിംഗ് എന്നിവയിലും മിക്സഡ് വിഭാഗത്തിൽ കോർഫ് ബോളിലും ക്രൈസ്റ്റ് ഒന്നാം സ്ഥാനത്തെത്തി. 93 താരങ്ങൾ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുത്തു. നാഷണൽ തലത്തിൽ 50ൽ പരം മെഡലുകളും ക്രൈസ്റ്റ് കോളേജ് കുട്ടികൾ കരസ്ഥമാക്കി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ കേരള കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ ട്രോഫി സമ്മാനിച്ചു. കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞ്ഞാംപള്ളി, പ്രിൻസിപ്പൽ ഫാ. ഡോ ജോളി ആൻഡ്രൂസ് എന്നിവരും അധ്യാപകരും, പരിശീലകരും, കുട്ടികളും ചേർന്നു ട്രോഫി ഏറ്റുവാങ്ങി.

Please follow and like us: